WORLD

ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; ഇന്ത്യയെ പ്രതിനിധീകരിച്ച് മന്ത്രി എസ്.ജയശങ്കർ പങ്കെടുക്കും


വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പങ്കെടുക്കും. ജനുവരി 20-നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സന്ദര്‍ശനവേളയില്‍ പുതിയ ഭരണപ്രതിനിധികളുമായും പരിപാടിയില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. ‘ട്രംപിന്റേയും വാന്‍സിന്റേയും ഉദ്ഘാടന സമിതിയുടെ ക്ഷണപ്രകാരം, അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കും, കേന്ദ്രം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


Source link

Related Articles

Back to top button