KERALAM

നടി കമല കാമേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടി കമല കാമേഷ് (72)അന്തരിച്ചു. ഇന്നലെ ചെന്നൈയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്

ചികിത്സയിലായിരുന്നു. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി 400ഓളം സിനിമകളിൽ അഭിനയിച്ചു. ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസ, ഉത്സവ പിറ്റേന്ന് തുടങ്ങി മലയാളത്തിൽ 11 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പുലൻ വിസാരണൈ (1990), ചിന്ന ഗൗണ്ടർ (1991), മൂണ്ട്രു മുഖം (1982) എന്നിവയാണ് പ്രധാന സിനിമകൾ. ആർ.ജെ ബാലാജി സംവിധാനം ചെയ്ത വീട്ടിലെ വിശേഷം എന്ന തമിഴ് സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 1974ൽ സംഗീത സംവിധായകനായ കാമേഷിനെ വിവാഹം ചെയ്തു.1984 കാമേഷ് അന്തരിച്ചു. നടൻ റിയാസ് ഖാന്റെ ഭാര്യാ മാതാവാണ്. നടിയും നർത്തകിയുമായ ഉമ റിയാസ് ഖാനാണ് മകൾ.


Source link

Related Articles

Back to top button