KERALAM

ഫണ്ടുമില്ല, ഓർഡറുമില്ല ,ക്ലച്ച് പിടിക്കാതെ കാസർകോട്ടെ കെൽ

കാസർകോട്: പ്രതാപകാലത്ത് ഇന്ത്യൻ റെയിൽവേയ്ക്കുൾപ്പെടെ ഇലക്ട്രിക്കൽ ഉപകരണങ്ങളും മറ്റും നിർമ്മിച്ച് നൽകിയിരുന്ന കാസർകോട്ടെ കെൽ ഇ.എം.എൽ അടച്ചുപൂട്ടലിന്റെ വക്കിൽ. കേന്ദ്ര സർക്കാരിന്റെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡുമായുള്ള ലയനം നഷ്ടക്കച്ചവടമായതിന് പിന്നാലെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെൽ ഇ.എം.എൽ എന്ന പേരിൽ പുതിയ കമ്പനിയാക്കിയെങ്കിലും പ്രവർത്തനം കാര്യക്ഷമമായില്ല.

തൊഴിലാളി സംഘടനകളും സംസ്ഥാന സർക്കാരും നിരന്തരം ഇടപെട്ടതിനാലാണ് കേന്ദ്രസർക്കാർ കെല്ലിനെ ഭെല്ലിൽ നിന്ന് വേർപ്പെടുത്തിയത്. 2022 ഏപ്രിൽ ഒന്നിനാണ് കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉത്‌പാദനം നിലച്ചത്. സ്വകാര്യ മേഖലയുടെ തള്ളിക്കയറ്റത്താൽ പുതിയ ഓർഡറുകളും കമ്പനിക്ക് കിട്ടാതായി. സംസ്ഥാന സർക്കാർ ഏറ്റെടുക്കുമ്പോൾ പ്രവർത്തനത്തിനായി അനുവദിച്ച തുക ശമ്പളത്തിനും പിരിഞ്ഞുപോയ ജീവനക്കാർക്ക് ആനുകൂല്യം നൽകാനും സ്ഥാപനത്തിന്റെ അറ്റകുറ്റപ്പണികൾക്കുമായി വകമാറ്റി. നേരത്തെ നൽകിയ സാമഗ്രികൾ വിറ്റുകിട്ടുന്ന പണമാണ് ഇപ്പോൾ ശമ്പളം നല്കാൻ ഉപയോഗിക്കുന്നത്.

ഭെല്ലിൽ നിന്നും

വേർപെടുത്തിയപ്പോൾ

സർക്കാർ പ്രഖ്യാപനം…………………………….. 57 കോടി

അനുവദിച്ചത്……………………………………………. 29.7 കോടി

മൊത്തം കടം………………………………………………. 13.3 കോടി

സ്ഥിരം ജീവനക്കാർ……………………………………. 74

കരാർ ജീവനക്കാർ……………………………………… 20

പി.എഫ് കുടിശിക…………………………………………… 348.86 ലക്ഷം

വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റിവിറ്റി…………….251 ലക്ഷം

വിതരണക്കാർക്ക് കൊടുക്കാനുള്ളത്……….356 ലക്ഷം

ബാങ്ക് കടം……………………………………………………………373 ലക്ഷം

കെൽ ഇ. എം.എൽ

ഇലക്ട്രിക്കൽ വ്യവസായത്തിൽ 30ലധികം വർഷത്തെ പരിചയവും വൈദഗ്ദ്ധ്യവുമുള്ള റൊട്ടേറ്റിംഗ് ഇലക്ട്രിക്കൽ മെഷിനറി മേഖലയിലെ നിർമ്മാതാവ്. ഇന്ത്യൻ റെയിൽവേക്ക് ജനറേറ്ററുകൾ,ആൾട്ടനേറ്ററുകൾ എന്നിവ നിർമ്മിക്കുന്ന സ്ഥാപനം. വ്യവസായവകുപ്പിന് കീഴിലുണ്ടായിരുന്ന കെൽ വികസനസാദ്ധ്യത മുൻനിറുത്തി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡുമായി സംയോജിപ്പിച്ച് 2011 ജനുവരി 19ന് കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡാക്കി. എന്നാൽ കാര്യമായ സഹായമൊന്നും ലഭിക്കാതെ കമ്പനി നഷ്ടത്തിലായി. രണ്ടു കൊല്ലം പൂട്ടിക്കിടന്നു. ജീവനക്കാരുടെ സമരത്തിനും സംസ്ഥാന സർക്കാരിന്റെ ഇടപെടലിനുമൊടുവിൽ കമ്പനിയെ 2021ൽ ഭെല്ലിൽ നിന്ന് വേർപെടുത്തി. 2022 ഏപ്രിൽ ഒന്നു മുതൽ സംസ്ഥാന സർക്കാരിന് കീഴിൽ കെ.ഇ.എൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡായി.


Source link

Related Articles

Back to top button