KERALAM

ചുമട്ടു തൊഴിലാളികളുടെ മേഖലാജാഥകൾ 13ന്


ചുമട്ടു തൊഴിലാളികളുടെ മേഖലാജാഥകൾ 13ന്

തിരുവനന്തപുരം:ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്ക്കരിക്കുക, കൂലി വർദ്ധന നടപ്പാക്കുക, കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ജനുവരി 13ന് ആരംഭിക്കുന്ന ജാഥകൾ 20ന് തൃശൂർ തേക്കിൻകാട് മൈതാനത്ത് സമാപിക്കും.കാഞ്ഞങ്ങാട്ട് നിന്നുള്ള വടക്കൻ മേഖല ജാഥ സി.ഐ.ടിയു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
January 12, 2025


Source link

Related Articles

Back to top button