‘വീടുവിട്ടതിന് വ്യക്തമായ കാരണമുണ്ടെങ്കിൽ ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കരുത്’
വീടുവിട്ടതിന് വ്യക്തമായ കാരണമുണ്ടെങ്കിൽ ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കരുത് | മനോരമ ഓൺലൈൻ ന്യൂസ് – Supreme Court: Wife Entitled to Alimony Despite Not Living With Husband | Supreme Court | സുപ്രീം കോടതി | India New Delhi News Malayalam | Malayala Manorama Online News
‘വീടുവിട്ടതിന് വ്യക്തമായ കാരണമുണ്ടെങ്കിൽ ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കരുത്’
മനോരമ ലേഖകൻ
Published: January 12 , 2025 03:57 AM IST
1 minute Read
കുടുംബകോടതി നിർദേശം അനുസരിച്ചില്ലെന്നത് ഘടകമല്ലെന്നും സുപ്രീം കോടതി
സുപ്രീം കോടതി
ന്യൂഡൽഹി ∙ കോടതി നിർദേശിച്ച ശേഷവും ഭർത്താവിനൊപ്പം താമസിക്കാതിരിക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ, ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി വിധിച്ചു. ജാർഖണ്ഡിലെ ദമ്പതികളുടെ കേസിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി. ഇക്കാര്യത്തിൽ നിയമപരമായ കടുംപിടിത്തമില്ലെന്നും തെളിവുകളും സാഹചര്യവും പരിഗണിച്ചാകണം തീരുമാനമെന്നും കോടതി പറഞ്ഞു.
ജീവനാംശത്തിനുള്ള ഭാര്യയുടെ അവകാശത്തിനാണു മുൻതൂക്കം നൽകേണ്ടത്. ഒപ്പം താമസിക്കണമെന്ന കോടതിയുത്തരവു ഭാര്യ അനുസരിച്ചില്ലെന്നതു മാത്രം പരിഗണിച്ച് ജീവനാംശം നിഷേധിക്കാൻ കഴിയില്ല.– വിവിധ ഹൈക്കോടതികളുടെ വിധികൾ കൂടി പരിഗണിച്ച ശേഷം കോടതി പറഞ്ഞു.
2015ലാണു ദമ്പതികൾ വേർപിരിഞ്ഞത്. ഭാര്യ വീടു വിട്ടിറങ്ങിയതാണെന്നും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും തിരികെ വന്നില്ലെന്നും ജീവനാശം നൽകാനാവില്ലെന്നും കാണിച്ചു ഭർത്താവ് റാഞ്ചിയിലെ കുടുംബ കോടതിയിൽ ഹർജി നൽകി. 5 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണു ഭാര്യയുടെ വാദം. ഭാര്യ ഒപ്പം താമസിക്കണമെന്ന ഭർത്താവിന്റെ വാദം കുടുംബ കോടതി അംഗീകരിച്ചു. എന്നാൽ, ഭാര്യ അനുസരിച്ചില്ല. തുടർന്നു ഭാര്യയുടെ ഹർജിയിൽ 10,000 രൂപ ജീവനാശം നൽകാൻ കുടുംബ കോടതി ഉത്തരവിട്ടു. തുടർന്ന്, ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, ജീവനാംശത്തിന് അർഹതയില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ഭാര്യയ്ക്ക് അനുകൂല വിധി.
English Summary:
Supreme Court: Supreme Court upholds wife’s right to alimony; a valid reason for separating from the husband, such as domestic violence, justifies the continued payment of alimony. This decision overturns a High Court ruling and emphasizes the importance of individual circumstances in such cases.
3vven97f997scusibdgv337jib mo-news-common-newdelhinews mo-news-common-malayalamnews mo-lifestyle-wife 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt
Source link