സ്പേഡെക്സ് ഡോക്കിങ്: ഇത് ബഹിരാകാശ ട്രപ്പീസ്
സ്പേഡെക്സ് ഡോക്കിങ്: ഇത് ബഹിരാകാശ ട്രപ്പീസ് | മനോരമ ഓൺലൈൻ ന്യൂസ് – SpaceDock: India’s Triumphant Space Docking Mission | SpaceDock | സ്പേഡെക്സ് | India News Malayalam | Malayala Manorama Online News
സ്പേഡെക്സ് ഡോക്കിങ്: ഇത് ബഹിരാകാശ ട്രപ്പീസ്
ആർ.എസ്.സന്തോഷ്കുമാർ
Published: January 12 , 2025 04:01 AM IST
1 minute Read
AFP PHOTO / HANDOUT / INDIAN SPACE RESEARCH ORGANISATION (ISRO)
ബെംഗളൂരു ∙ ഡിസംബർ 30ന് ആണ് ഭൂമിയിൽനിന്ന് പിഎസ്എൽവി റോക്കറ്റിൽ 2 ഉപഗ്രഹങ്ങളുടെ ആ യാത്ര തുടങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്–01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്–02 എന്നിവയാണ് ഇവ. 476 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഇവയെത്തിയിട്ട് രണ്ടാഴ്ചയാകുന്നതേയുള്ളൂ. ഐഎസ്ആർഒയുടെ സങ്കീർണമായ പരീക്ഷണങ്ങളിലൊന്നായ സ്പേസ് ഡോക്കിങ്ങിലൂടെ ഇവ ഇന്നു രാവിലെ കൂടിച്ചേരുമെന്നാണു പ്രതീക്ഷ; ഒരു സർക്കസ് പ്രകടനത്തിൽ അഭ്യാസി വായുവിൽ ചാടി ട്രപ്പീസിൽ പിടിക്കുന്നതു പോലെ.
ബെംഗളൂരു പീനിയയിലെ ഇസ്ട്രാക് (ഇസ്റോ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്ക്) കേന്ദ്രത്തിൽനിന്നാണ് ഇതിനുവേണ്ട കമാൻഡുകൾ നൽകുന്നത്. സങ്കീർണമായ ദൗത്യമാണ് ഡോക്കിങ്ങിന്റേത്. ഉപഗ്രഹങ്ങളെ വേർപെടുത്താനുള്ള കമാൻഡുകൾ നൽകിയുള്ള അൺഡോക്കിങ്ങും ദൗത്യത്തിന്റെ ഭാഗമാണ്. തുടർന്ന് ഈ ഉപഗ്രഹങ്ങൾ 2 വർഷത്തോളം ഭ്രമണപഥത്തിൽ തുടരുകയും ഭൗമനിരീക്ഷണം, ഗ്രഹാന്തര വാർത്താവിനിമയം തുടങ്ങിയ ദൗത്യങ്ങൾ നിർവഹിക്കുകയും ചെയ്യും.
ബഹിരാകാശത്തെ ഡോക്കിങ് സാധ്യമാകുന്നതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ദൗത്യം വിജയിച്ചാൽ സ്വന്തം സ്പേസ് സ്റ്റേഷനുൾപ്പെടെ ഇന്ത്യൻ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാകും സ്പേഡെക്സ്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും. ഏറ്റവും കുറഞ്ഞ ചെലവിൽ ലക്ഷ്യം നേടിയെന്ന ഖ്യാതിയും സ്വന്തമാകും.
English Summary:
SpaceDock: SpaceDock marks India’s entry into elite space technology. The successful docking of two satellites by ISRO showcases India’s capabilities and advances its space program significantly.
mo-news-common-malayalamnews 4p15c91o7m33uqth2coiaabop7 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-bengalurunews mo-space-pslv mo-space-isro
Source link