KERALAM

ലോകത്തെ ഏറ്റവും ബുദ്ധിയുള്ളവനാണ് മലയാളി എന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണ് ഇത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്

നടി ഹണി റോസിനെതിരായ അശ്ലീല പരാമർശങ്ങളുടെ പേരിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിലാണ്. ദ്വയാർത്ഥ പ്രയോഗങ്ങളാണ് ബോബിയെ ജയിലിലെത്തിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ദ്വയാർത്ഥ പ്രയോഗങ്ങളുമായി ബന്ധപ്പെട്ട് നടൻ ഹരീഷ് പേരടിയെഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഒരു അർത്ഥം മാത്രമുള്ള ഒരു പച്ച തെറിയേക്കാൾ ഭയക്കേണ്ടതും ശ്രദ്ധിക്കേണ്ടതും പല ജാതി അർത്ഥങ്ങൾ ഉണ്ടാക്കുന്ന മാന്യതയെയാണെന്നും ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവനാണ് മലയാളി എന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണ് മലയാളിയുടെ മുഖമുദ്രയായ ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.ബോബി ചെമ്മണ്ണൂരിന്റെ പേര് എടുത്തുപറയാതെയാണ് നടന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവനാണ് മലയാളി എന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണ് മലയാളിയുടെ മുഖമുദ്രയായ ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്… ഒരു അർത്ഥം മാത്രമുള്ള ഒരു പച്ച തെറിയേക്കാൾ നിങ്ങൾ ഭയക്കേണ്ടതും ശ്രദ്ധിക്കേണ്ടതും പല ജാതി അർത്ഥങ്ങൾ ഉണ്ടാക്കുന്ന മാന്യതെയെയാണ്…

നമ്മൾ എന്നും ബന്ധപ്പെടുന്ന എല്ലായിടങ്ങളിലും ഇങ്ങിനെയൊരു അടിമുടി വെള്ള പുശിയ ഒരു മാന്യനായ ഒരു ബോറൻ (ബോറെ) ഉണ്ടാവും… സ്വന്തം ലൈഗിംക ദാരിദ്യം മറച്ചുവയ്‌ക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് പൊതുസമൂഹത്തിലേക്കിറങ്ങുന്ന അസ്സൽ രോമങ്ങൾ… ദ്വയാർത്ഥങ്ങൾ ഉള്ള ഒരു കവിതയേക്കാൾ സത്യസന്ധവും മനോഹരവുമാണ് ഒരു ഭരണിപാട്ട്… താനാരോ തന്നരോ തന താനാരോ തന്നാരോ..


Source link

Related Articles

Back to top button