CINEMA

‘നടന്മാരെ ആലിംഗനം ചെയ്യാം, അല്ലാത്തവരോട് ‘കോവിഡ്’ പറഞ്ഞ് ഒഴിവാക്കൽ’; നിത്യ മേനനു നേരെ വിമർശനം

സഹപ്രവർത്തകനെ വേദിയിൽ വച്ച് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നിത്യ മേനനു നേരെ സമൂഹ മാധ്യങ്ങളിൽ വ്യാപക പ്രതിഷേധം. ജയം രവി നായകനായത്തെുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വച്ചാണ് സംഭവം. വേദിയിലേക്കു കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ആയ ഒരാള്‍ ഷേക്ക് ഹാന്‍ഡിന് വേണ്ടി നീട്ടിയെങ്കിലും നടി അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും ഇനി‌ കോവിഡോ മറ്റോ ആണെങ്കില്‍ നിങ്ങള്‍ക്കും വരും എന്നായിരുന്നു സ്റ്റേജില്‍ നിന്ന് ആളോട് നടി മറുപടിയായി പറഞ്ഞത്. പക്ഷേ അടുത്ത നിമിഷം നടൻ വിനയ് റായി സ്റ്റേജിലേക്കു വന്നപ്പോൾ നടി അദ്ദേഹത്തെ ആലിംഗം ചെയ്യുന്നുണ്ട്. 

ഈ വിഡിയോ വൈറലായതോടെയാണ് നടിക്കു നേരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ ആക്രമണം രൂക്ഷമായത്. ഒരാളെ അപമാനിക്കുന്നതിന് തുല്യമായ പ്രവർത്തിയാണ് നിത്യ ചെയ്തതെന്നും സിനിമയിൽ താരങ്ങളും അസിസ്റ്റന്റ്സുമൊക്കെ മനുഷ്യന്മാരാണെന്നും നിത്യയോട് വിമർശകർ പറയുന്നു.

ചടങ്ങിന്റെ തുടക്കം മുതലെ നടി പൊതുവെ ആളുകളെ തന്റെ അരികിലേക്ക് അടുപ്പിച്ചിരുന്നില്ല. സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോഴെ തന്നെ ആലിംഗനം ചെയ്യാൻ വരരുതെന്ന് നടി ആദ്യമേ പറഞ്ഞു. അതിനുശേഷം അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. പിന്നാലെ മിഷ്‌കിന്‍ നിത്യ മേനോന്റെ കയ്യില്‍ തിരികെ ചുംബിക്കുകയും ചെയ്തു. തനിക്ക് വേണ്ടപ്പെട്ടവരുമായി നടി സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചത് അത്തരത്തിലാണ്. തന്റെ നായകൻ ജയം രവിയെയും കെട്ടിപ്പിടിച്ചു കൊണ്ടാണ് നിത്യ തന്റെ സ്‌നേഹം പങ്കുവച്ചത്. 

ഇത് തരംതിരിവാണെന്നും തൊട്ടുകൂടായ്മ ഉള്ളത് കൊണ്ടാണ് നടി ഇങ്ങനെ ചെയ്തതെന്നുമാണ് പ്രധാന വിമർശനം.

ജയം രവിയെയും നിത്യ മേനനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉദയനിധിയുടെ ഭാര്യ കിരുതിക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതലിക്ക നേരമില്ലൈ’. ചിത്രം ജനുവരി 14ന് തിയറ്ററുകളിലെത്തും.

English Summary:
Actress Nitya Menen faces widespread social media backlash for allegedly humiliating a colleague on stage.


Source link

Related Articles

Back to top button