KERALAM

ജപ്‌തി ഭീഷണി ഭയന്ന് സ്വയം തീകൊളുത്തിയ സംഭവം, 48കാരിയായ വീട്ടമ്മ മരിച്ചു

പാലക്കാട്: ജപ്തി ഭീഷണി ഭയന്ന് തീകൊളുത്തിയ വീട്ടമ്മ മരിച്ചു. പാലക്കാട് പട്ടാമ്പി കീഴായൂർ സ്വദേശിയായ ജയയാണ് (48) മരിച്ചത്. ജയയ്ക്ക് 80 ശതമാനത്തോളം പൊളളലേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊർണൂരിലെ സഹകരണ അർബൻ ബാങ്കിൽ നിന്ന് ജപ്തി നടത്തുന്നതിനായി ഉദ്യോഗസ്ഥർ ജയയുടെ വീട്ടിൽ എത്തി. പിന്നാലെ ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഇതേത്തുടർന്ന് പട്ടാമ്പി പൊലീസും തഹസിൽദാരും സ്ഥലത്തെത്തി ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. 2015ൽ ബാങ്കിൽ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം.


Source link

Related Articles

Back to top button