INDIA

വ്യാജ ബോംബ് ഭീഷണി പരീക്ഷ ഒഴിവാക്കാൻ, സന്ദേശമയച്ചത് 6 തവണ; പ്ലസ്ടു വിദ്യാർഥി കസ്റ്റഡിയിൽ

ഡൽഹിയിലെ നിരവധി സ്‌കൂളുകളിൽ വ്യാജ ബോംബ് ഭീഷണി പരത്തിയ പ്ലസ് ടൂ വിദ്യാർഥി അറസ്റ്റിൽ | മനോരമ ഓൺലൈൻ ന്യൂസ്- new delhi india news malayalam | Delhi Student Arrested for Hoax Bomb Threats Targeting Schools | student sent the false bomb messages to avoid an exam at his school | Malayala Manorama Online News

വ്യാജ ബോംബ് ഭീഷണി പരീക്ഷ ഒഴിവാക്കാൻ, സന്ദേശമയച്ചത് 6 തവണ; പ്ലസ്ടു വിദ്യാർഥി കസ്റ്റഡിയിൽ

ഓൺലൈൻ ഡെസ്ക്

Published: January 10 , 2025 12:10 PM IST

Updated: January 10, 2025 12:16 PM IST

1 minute Read

ഡൽഹിയിൽ ബോംബ് ഭീഷണി ലഭിച്ച ആകെ പുരം സ്കൂളിൽ പരിശോധന നടത്തുന്നു (Photo:X/ANI)

ന്യൂഡൽഹി∙ ഡൽഹിയിൽ നിരവധി സ്‌കൂളുകളിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ പ്ലസ് ടു വിദ്യാർഥി കസ്റ്റഡിയിൽ. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാർഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്ന് പൊലീസ് കണ്ടെത്തി. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

6 തവണയാണ് പല സ്കൂളുകൾക്കായി വിദ്യാർഥി വ്യാജ ബോംബ് സന്ദേശം അയച്ചത്. ഓരോ തവണയും സംശയം തോന്നാതിരിക്കാൻ, ഒന്നിലധികം സ്കൂളുകൾക്ക് ഇ–മെയിലുകൾ അയക്കുകയായിരുന്നു. ഒരിക്കൽ 23 സ്കൂളുകളിലേക്ക് ഒരു മെയിൽ അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത വിദ്യാർഥി സ്‌കൂളിൽ പരീക്ഷ എഴുതാൻ ആഗ്രഹിച്ചിരുന്നില്ല. ബോംബ് ഭീഷണി കാരണം പരീക്ഷകൾ‌ റദ്ദാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ പറ‍ഞ്ഞു.
ബോംബ് സ്‌ക്വാഡുകൾ സ്കൂളുകളിലേക്ക് എത്തുന്നതും വിദ്യാർഥികളെ തിരികെ വീട്ടിലേക്ക് അയക്കുന്നതും പതിവായിരുന്നു. ക്രമസമാധാന പ്രശ്‌നത്തിൽ ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി അതിഷി ആഞ്ഞടിച്ചതോടെ ബോംബ് ഭീഷണി രാഷ്ട്രീയ സംഘർഷത്തിനും കാരണമായിരുന്നു.

English Summary:
Delhi school bomb threat: The student, who sent multiple false bomb alerts to escape an exam, caused widespread panic and disruption across numerous schools.

mo-news-common-bomb-threat mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest 3936i4ejgca4eofno4866f5krd mo-educationncareer-students


Source link

Related Articles

Back to top button