WORLD

‘അണുബോംബ് പോലെ’ ലോസ് ആഞ്ജലിസ് കാട്ടുതീ; US ചരിത്രത്തിലെ ഏറ്റവും നാശനഷ്ടംവിതച്ച ദുരന്തത്തിലേക്ക്


ലോസ് ആഞ്ജലിസ്: യു.എസിലെ ലോസ് ആഞ്ജലിസില്‍ പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാനാകാതെ പടര്‍ന്നുകൊണ്ടിരിക്കുന്നു. ഔദ്യോഗികമായി ഏഴുപേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും യഥാര്‍ഥ മരണം ഇതിലും എത്രയോ ആണെന്നാണ് അധികൃതരുടെ വിശദീകരണം. പതിനായിരകണക്കിന് ആളുകളെയാണ് തീപിടിത്തം ബാധിച്ചിട്ടുള്ളത്. ദുരന്തത്തിന്റെ നാശം കാണുമ്പോള്‍ ഒരു അണുബോംബ് ഇട്ടത് പോലെയാണ് തോന്നുന്നതെന്ന് ലോസ് ലോസ് ആഞ്ജലിസ് നിയമനിര്‍വ്വഹണ ഏജന്‍സി മേധാവി റോബര്‍ട്ട് ലൂണ പറഞ്ഞു.ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും നാശനഷ്ടംവരുത്തിയ ദുരന്തമാണ് ലോസ് ആഞ്ജലിസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്.


Source link

Related Articles

Back to top button