KERALAM

19 വർഷത്തിനുശേഷം റിജിത്തിന് നീതി

# 2006ൽ കുറ്റപത്രം സമർപ്പിച്ചു

# വിചാരണ തുടങ്ങിയത് 2018ൽ

# വാദം കേട്ടത് അഞ്ച് ജഡ്ജിമാർ

കണ്ണൂർ:പത്തൊൻപത് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് റിജിത്ത് വധക്കേസിൽ നീതി നടപ്പാകുന്നത്.2005 ഒക്ടോബർ മൂന്നിന് കണ്ണപുരം ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്തു വച്ചാണ് കൊലപ്പെടുത്തിയത്. റിജിത്തിന്റെ കൂടെയുണ്ടായിരുന്ന നികേഷിന്റെ പരാതിയിലായിരുന്നു കണ്ണപുരം പൊലീസ് കേസെടുത്തത്.

2006 ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ തുടങ്ങിയത് 2018ൽ മാത്രമാണ്.ധാരാളം കേസുള്ളതുകൊണ്ട് വിചാരണ നീണ്ടുപോവുകയായിരുന്നു.മൊത്തം അഞ്ച് ന്യായാധിപന്മാർ വാദം കേട്ടു.

2018 ഒക്ടോബർ മൂന്നിന് അഡിഷണൽ ജില്ലാ സെഷൻസ് (മൂന്ന്) ജഡ്ജി ആ‌ർ.എൽ.ബൈജു മുമ്പാകെയാണ് വിചാരണ ആരംഭിച്ചത്.മൂന്ന് സാക്ഷികളുടെ ചീഫ് വിസ്താരം കഴിഞ്ഞപ്പോൾ കോടതി പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപണമുണ്ടായി.

സംഭവ സ്ഥലത്തു നിന്നു ലഭിച്ച ആയുധം ഉറ തുറന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കാണിച്ചത് നിയമ പ്രകാരമല്ലെന്നും മാർക്ക് ചെയ്യരുതെന്നും പ്രതിഭാഗം വാദിച്ചു. കോടതി അംഗീകരിച്ചില്ല. കോടതി മാറ്റത്തിനായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചു.

വിചാരണ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിലേക്ക് മാറ്റി.ജഡ്ജി ഹാരിസ് കേസ് പരിഗണിച്ചു.സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ കേസ് ഏറ്റെടുത്തു.കൊവിഡ് ലോക്ഡൗണിന് മുൻപ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെയായിരുന്നു കേസ്.കൊവിഡ് കാലത്ത് മൂന്ന് വർഷം വിചാരണ മുടങ്ങി. ജഡ്ജി സിറിൻ ജോസും അരമണിക്കൂർ വാദം കേട്ടു.നീണ്ട ഇടവേളയ്ക്ക് ശേഷം 2023 ആഗസ്റ്റ് ഒൻപതിനാണ് വിചാരണ വീണ്ടും ആരംഭിച്ചത്.അഡിഷണൽ ജില്ലാ സെഷൻസ് (മൂന്ന്) ജഡ്ജി റൂബി കെ.ജോസാണ് വാദം കേട്ട് വിധി പറഞ്ഞത്.

പ്ര​തി​ക​ൾ​ക്ക് ​വ​ധ​ശി​ക്ഷ

പ്ര​തീ​ക്ഷി​ച്ചി​രു​ന്നു: അ​മ്മ​ ​ജാ​ന​കി

ത​ല​ശേ​രി​:​ ​മ​ക​ൻ​ ​റി​ജി​ത്തി​നെ​ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ ​പ്ര​തി​ക​ൾ​ക്ക് ​പ​ര​മാ​വ​ധി​ ​ശി​ക്ഷ​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ​അ​മ്മ​ ​ജാ​ന​കി.​ ​മ​ക​നെ​ ​എ​നി​ക്ക് ​തി​രി​കെ​ ​കി​ട്ടി​ല്ലെ​ന്ന​തി​നാ​ൽ​ ​വി​ധി​ ​സ​ന്തോ​ഷ​മോ​ ​സം​തൃ​പ്തി​യോ​ ​ന​ൽ​കു​ന്നി​ല്ല.​ ​എ​ങ്കി​ലും,​ ​അ​വ​ർ​ക്കെ​ല്ലാം​ ​വ​ധ​ശി​ക്ഷ​ ​ല​ഭി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.​ ​അ​വ​രെ​യാ​രെ​യും​ ​സ​മൂ​ഹ​ത്തി​ലേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​അ​നു​വ​ദി​ക്ക​രു​ത്.​ ​ഒ​രു​ ​അ​മ്മ​യ്ക്കും​ ​ഇ​ത്ത​ര​മൊ​രു​ ​ന​ഷ്ടം​ ​സ​ഹി​ക്കേ​ണ്ടി​ ​വ​ര​രു​ത്.​ ​അ​ക്ര​മ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ആ​യു​ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​സം​ഘ​ട്ട​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ ​വി​ട്ടു​നി​ൽ​ക്ക​ണം.​ ​മ​നു​ഷ്യ​നെ​ ​പ​ച്ച​യ്ക്ക് ​നു​റു​ക്കു​ന്ന​ ​പ്രാ​കൃ​ത​വും​ ​മൃ​ഗീ​യ​വു​മാ​യ​ ​മ​ന​സ് ​രാ​ഷ്ട്രീ​യ​ക്കാ​ർ​ ​ഇ​നി​ ​ഒ​രി​ക്ക​ലും​ ​കൊ​ണ്ടു​ ​ന​ട​ക്ക​രു​ത്.​ ​മ​ക​ന് ​നീ​തി​ ​ല​ഭി​ക്കാ​ൻ​ 19​ ​വ​ർ​ഷം​ ​കാ​ത്തി​രു​ന്നു.​ ​ഈ​ ​ദി​വ​സ​ത്തി​നാ​യി​ 17​ ​വ​ർ​ഷം​ ​ഭ​ർ​ത്താ​വും​ ​കാ​ത്തി​രു​ന്നു.​ ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പ് ​അ​ദ്ദേ​ഹം​ ​മ​രി​ച്ചു.​ ​പ്ര​തി​ക​ൾ​ക്ക് ​വ​ധ​ശി​ക്ഷ​യാ​ണ് ​പ്ര​തീ​ക്ഷി​ച്ച​തെ​ന്ന് ​റി​ജി​ത്തി​ന്റെ​ ​സ​ഹോ​ദ​രി​ ​ശ്രീ​ജ​യും​ ​പ​റ​ഞ്ഞു.

നാ​ട​ക​ ​ന​ട​നാ​യും​ ​ഫു​ട്ബാൾ
താ​ര​മാ​യും​ ​തി​ള​ങ്ങി​യ​ ​റി​ജി​ത്ത്

ക​ണ്ണൂ​ർ​:​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​നെ​ന്ന​ ​നി​ല​യി​ൽ​ ​മാ​ത്ര​മാ​യി​രു​ന്നി​ല്ല​ ​കൊ​ല്ല​പ്പെ​ട്ട​ ​റി​ജി​ത്ത് ​നാ​ട്ടി​ൽ​ ​സാ​ന്നി​ദ്ധ്യ​മ​റി​യി​ച്ചി​രു​ന്ന​ത്.​ ​മി​ക​ച്ച​ ​നാ​ട​ക​ ​ന​ട​നെ​ന്ന​ ​നി​ല​യി​ലും​ ​ഫു​ട്ബാ​ൾ​ ​താ​ര​മെ​ന്ന​ ​നി​ല​യി​ലും​ ​നാ​ട്ടു​കാ​ർ​ക്കെ​ല്ലാം​ ​പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.​ ​നാ​ട്ടി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​മി​ക്ക​ ​നാ​ട​ക​ങ്ങ​ളി​ലും​ ​പ്ര​ധാ​ന​ ​വേ​ഷം​ ​ചെ​യ്തി​രു​ന്ന​ത് ​റി​ജി​ത്ത് ​ആ​യി​രു​ന്നു​വെ​ന്ന് ​നാ​ട്ടു​കാ​ർ​ ​ഓ​ർ​മ്മി​ക്കു​ന്നു.

മ​ഴ​ ​ത​ന്നെ​ ​മ​ഴ,​ചാ​ത്ത​മ്പ​ള്ളി​ ​ക​ണ്ട​ൻ​ ​എ​ന്നീ​ ​നാ​ട​ക​ങ്ങ​ളി​ലാ​ണ് ​റി​ജി​ത്ത് ​അ​വ​സാ​നം​ ​വേ​ഷ​മി​ട്ട​ത്.​ ​ചാ​ത്ത​മ്പ​ള്ളി​ ​ക​ണ്ട​നി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.​ ​കേ​ര​ളോ​ത്സ​വ​ങ്ങ​ളി​ലും​ ​റി​ജി​ത്ത് ​തി​ള​ങ്ങി​യി​രു​ന്നു.​ ​പ്രീ​ഡി​ഗ്രി​ ​പ​ഠ​ന​കാ​ല​ത്ത് ​ക​ലാ​ ​കാ​യി​ക​ ​രം​ഗ​ത്തും​ ​സ​ജീ​വ​മാ​യി​രു​ന്നു.​വീ​ട്ടി​ലെ​ ​ചു​റ്റു​പാ​ടി​ൽ​ ​പ​ഠ​നം​ ​തു​ട​രാ​ൻ​ ​ക​ഴി​യാ​തെ​ ​വ​ന്ന​തോ​ടെ​ ​നി​ർ​മ്മാ​ണ​ ​തൊ​ഴി​ലാ​ളി​യാ​യി.

മ​രി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ചു​ണ്ട​ ​മോ​ഡേ​ൺ​ ​സ്പോ​ർ​ട്സ് ​അ​ൻ​ഡ് ​ആ​‌​ർ​ട്സ് ​ക്ല​ബി​ന്റെ​ ​സ​ജീ​വ​ ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.​ ​സി.​പി.​എം​ ​ബ്രാ​ഞ്ച് ​അം​ഗം,​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ചു​ണ്ട​ ​യൂ​ണി​റ്റ് ​ക​മ്മി​റ്റി​ ​അം​ഗം,​നി​ർ​മ്മാ​ണ​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

മേ​ൽ​ക്കോ​ട​തി​യെ​ ​

സ​മീ​പി​ക്കു​മെ​ന്ന് ​ബി.​ജെ.​പി

ക​ണ്ണൂ​ർ​:​ ​കേ​സി​ൽ​ ​മേ​ൽ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ​ .​ര​ഞ്ജി​ത്ത് ​പ​റ​ഞ്ഞു.​ ​പ്ര​തി​ക​ളു​ടെ​ ​നി​ര​പ​രാ​ധി​ത്വം​ ​ഞ​ങ്ങ​ൾ​ ​തെ​ളി​യി​ക്കും.​ ​ഇ​ത്ര​യേ​റെ​ ​പ്ര​തി​ക​ൾ​ക്ക് ​ജീ​വ​പ​ര്യ​ന്തം​ ​ശി​ക്ഷ​ ​വി​ധി​ക്കാ​ൻ​ ​മാ​ത്ര​മു​ള്ള​ ​യാ​തൊ​രു​ ​തെ​ളി​വു​ക​ളും​ ​ഈ​ ​കേ​സി​ൽ​ ​ഇ​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​മേ​ൽ​ ​കോ​ട​തി​യി​ൽ​ ​പ്ര​തി​ക​ളു​ടെ​ ​നി​ര​പ​രാ​ധി​ത്വം​ ​തെ​ളി​യി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ത​ന്നെ​യാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​ര​ഞ്ജി​ത്ത് ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button