പ്രാകൃതനും കാടനും, ആലപ്പുഴയിലാണെങ്കിൽ തല്ലിയേനെ; അവൻ പരനാറിയാണെന്ന് 15 വർഷം മുമ്പ് ഭാര്യയോട് പറഞ്ഞു
ആലപ്പുഴ: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനുമായി മുൻമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരൻ. ബോബി ചെമ്മണ്ണൂർ പ്രാകൃതനും കാടനുമാണെന്ന് അദ്ദേഹം പറഞ്ഞു. കായംകുളത്തെ ഒരു കോളേജിൽ നടന്ന പുസ്തക പ്രകാശ ചടങ്ങിൽ സംസാരിക്കവേയാണ് വിമർശനം.
‘ഇന്നലെ ഒരു പരമനാറിയെ അറസ്റ്റ് ചെയ്തിരുന്നല്ലോ. എന്താ അവന്റെ പേര്, ഒരു സ്വർണക്കച്ചവടക്കാരൻ. ഞാൻ പതിനഞ്ച് വർഷം മുന്നേ എന്റെ ഭാര്യയോട് പറഞ്ഞു, അവൻ പരമനാറിയാണെന്ന്. പണത്തിന്റെ അഹങ്കാരമല്ലാതെന്താ. എന്തും ചെയ്യാമെന്നാണ്. അവൻ വെറും പ്രാകൃതനും കാടനുമാണ്. അവന് ഒരു സംസ്‌കാരമേയുള്ളൂ, ലൈംഗിക സംസ്‌കാരം.
കുറേക്കാലമായി, അവന്റെ കരണക്കുറ്റിക്ക് രണ്ട് കൊടുക്കാൻ ഈ കേരളത്തിൽ ആരുമില്ലാതായിപ്പോയല്ലോ. കുറേക്കാലമായി ചെയ്‌തോണ്ടിരിക്കുകയാണ്. ആലപ്പുഴയിലാണെങ്കിൽ ഞങ്ങൾ ഉറപ്പായിട്ടും തല്ലിയേനെ. ഇവിടത്തെ മഹിളാ സംഘടനകളൊക്കെ എവിടെപ്പോയി? ഇവിടത്തെ ബുദ്ധിജീവികളൊക്കെ എവിടെപ്പോയി?
എന്റെ കൈയിൽ ചെറിയ ഫോണാണ്. ഞാൻ ഇത് കാണാറുമില്ല. എന്തെല്ലാം വൃത്തികേടാണ് അവൻ കാണിക്കുന്നത്. എന്തായാലും ആ നടി കേസുകൊടുത്തു. അവനെ പൊലീസ് പിടിച്ചു. അയാൾക്ക് പ്രത്യേക സംഘമുണ്ടത്രേ. എന്തോന്ന് സംഘം. നിയമവിരുദ്ധമാണത്.അശ്ലീലച്ചുവയുള്ള ഒരു പോസ്റ്റ് ഇട്ടപ്പോൾ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ. അതിന് പരാതി കൊടുക്കേണ്ടല്ലോ. പൊലീസ് അറസ്റ്റ് ചെയ്‌തോ, ഇല്ലല്ലോ. പല സ്ത്രീകളെയും അപമാനിച്ചു. അവരാരും അനങ്ങിയില്ല. ആ നടി വിഷമത്തോടെ കേസ് കൊടുത്തു, അറസ്റ്റ് ചെയ്തു. ഇത് കേരളത്തിൽ നടക്കുകയല്ലേ. നമ്മൾ എല്ലാത്തിലും മുന്നിലാണെന്ന് പറയുന്നവർക്ക് ഇതിലെന്താ പറയാനുള്ളത്?
ഇതിലും നമ്മൾ മുന്നിലല്ലേ. വൃത്തികേടുകളിലും നമ്മൾ മുന്നിലല്ലേ. ഒരിക്കലും നമ്മൾ നമ്മളേപ്പറ്റി പറഞ്ഞ് അഹങ്കരിക്കാൻ പാടില്ല. എല്ലാത്തിലും മുന്നിലല്ലേയെന്ന്. ആര് പറഞ്ഞു എല്ലാത്തിലും മുന്നിലാണെന്ന്. നമ്മൾ ചില കാര്യങ്ങളിൽ മുന്നിലാണ്. അതങ്ങ് പറഞ്ഞാൽ മതി. അല്ലാതെ ഇല്ലാത്തതിനെപ്പറ്റി എന്തിനാണ് പറയുന്നത്. പൊങ്ങച്ചം പറച്ചിലും പൊള്ളവാദവും ലോക ചരിത്രത്തിൽ സ്ഥാനം പിടിക്കുമോ. പറയുന്ന ദിവസേ അതിന് ആയുസുള്ളൂ.’- ജി സുധാകരൻ പറഞ്ഞു.
Source link