ഈ വർഷം 10 ഇഎസ്ഐ മെഡിക്കൽ കോളജുകൾ
ഈ വർഷം 10 ഇഎസ്ഐ മെഡിക്കൽ കോളജുകൾ | മനോരമ ഓൺലൈൻ ന്യൂസ് – ESIC Expands Healthcare Reach with 10 New Medical Colleges | Employees’ state insurance | Medical College | ഇഎസ്ഐ | India New Delhi News Malayalam | Malayala Manorama Online News
ഈ വർഷം 10 ഇഎസ്ഐ മെഡിക്കൽ കോളജുകൾ
കെ. ജയപ്രകാശ് ബാബു
Published: January 09 , 2025 04:15 AM IST
1 minute Read
എംപ്ലോയീസ് ഇൻഷുറൻസ് സേവനം ഓൺലൈനാക്കും: ഡയറക്ടർ ജനറൽ
ന്യൂഡൽഹി ∙ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ (ഇഎസ്ഐസി) കീഴിൽ രാജ്യത്തു പുതിയതായി തുടങ്ങുന്ന 10 മെഡിക്കൽ കോളജുകളിൽ ഈ അക്കാദമിക് വർഷം മുതൽ വിദ്യാർഥികൾക്കു പ്രവേശനം നൽകുമെന്നു കോർപറേഷൻ ഡയറക്ടർ ജനറൽ അശോക് കുമാർ സിങ് ‘മലയാള മനോരമ’യോടു പറഞ്ഞു.
ലുധിയാന (പഞ്ചാബ്), അന്ധേരി (മഹാരാഷ്ട്ര), റാഞ്ചി (ജാർഖണ്ഡ്), നോയിഡ, ബനാറസ് (യുപി), ഗുവാഹത്തി (അസം), ജയ്പുർ (രാജസ്ഥാൻ), ഇൻഡോർ (മധ്യപ്രദേശ്), ബസയ്ദാരാപുർ (ഡൽഹി), ബാപ്പുനഗർ (ഗുജറാത്ത്) എന്നിവിടങ്ങളിലാണു മെഡിക്കൽ കോളജുകൾ. ‘ഇഎസ്ഐ പരിധിയിൽ വരുന്ന തൊഴിലാളികളുടെ മക്കൾക്ക് 30–40% സീറ്റ് മാറ്റിവയ്ക്കും. തൊഴിലാളികൾക്കു മികച്ച രീതിയിൽ വിദഗ്ധ ചികിത്സ ലഭിക്കാനും മെഡിക്കൽ കോളജുകൾ സഹായിക്കും’– അശോക് കുമാർ സിങ് പറഞ്ഞു.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ മാതൃകയിൽ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ സേവനങ്ങളും കൂടുതൽ ഓൺലൈൻ ആക്കുന്നതിനു നടപടികൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ഇഎസ്ഐ കോർപറേഷന്റെ പഞ്ചദീപ് 2.0 പദ്ധതിയുടെ ഭാഗമായാണിത്. മൊബൈലിൽ തന്നെ സേവനങ്ങൾ ലഭ്യമാക്കാനാണുദ്ദേശിക്കുന്നത്. കോർപറേഷന്റെ പ്രവർത്തനം രാജ്യത്തെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനും കൂടുതൽ തൊഴിൽ മേഖലകളെ പരിധിയിൽ കൊണ്ടുവരാനുമുള്ള ശ്രമം തുടരുകയാണ് – അശോക് കുമാർ സിങ് പറഞ്ഞു. ഇഎസ്ഐ ആശുപത്രികളടക്കമുള്ള സൗകര്യങ്ങളില്ലാത്തതിനാൽ രാജ്യത്തെ 778 ജില്ലകളിൽ 103 എണ്ണം പൂർണമായും 104 എണ്ണം ഭാഗികമായും കോർപറേഷന്റെ പരിധിയിൽ വന്നിട്ടില്ല.
English Summary:
ESI Healthcare Revolution: 10 new ESI medical colleges are opening, expanding healthcare access. The Employees’ State Insurance Corporation (ESIC) is also modernizing its services online, improving convenience for its membe
d1cpgaqi3bk3vak16h1tmvicl mo-news-common-newdelhinews mo-news-common-malayalamnews k-jayaprakash-babu 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-business-esi mo-health-medical-college
Source link