WORLD

ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ; നീക്കം തിരിച്ചയക്കാൻ ബം​ഗ്ലാദേശ് സമ്മർദം തുടരുന്നതിനിടെ


ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നല്‍കി ഇന്ത്യ. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമുയരുന്നതിനിടെയാണ് ഇന്ത്യയുടെ നീക്കം. ഹസീനയടക്കം 96 പേരുടെ പാസ്‌പോര്‍ട്ട് പുനഃസ്ഥാപിച്ചതായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്.16 വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഹസീനയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.


Source link

Related Articles

Back to top button