INDIA

അസം ഖനിയിലെ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി; മറ്റു തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഊർജിതശ്രമം

അസം ഖനിയിലെ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി; മറ്റു തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഊർജിതശ്രമം | മനോരമ ഓൺലൈൻ ന്യൂസ് – Assam Mine Accident | India News

അസം ഖനിയിലെ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി; മറ്റു തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഊർജിതശ്രമം

ഓൺലൈൻ ഡെസ്ക്

Published: January 08 , 2025 03:08 PM IST

1 minute Read

അസമിലെ ഖനിയിൽ രക്ഷാപ്രവർത്തനം നടത്തുന്നു (Image Credit : X)

ന്യൂഡൽഹി∙ അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗംഗ ബഹാദുർ ശ്രേഷ്തോ എന്ന തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസങ്ങൾക്കുമുൻപാണ് വെള്ളം കയറി ഒൻപതു തൊഴിലാളികൾ ഖനിക്കുള്ളിൽ കുടുങ്ങിയത്. നാവികസേനയും, സൈന്യവും എൻഡിആർഎഫ്, എസ്ഡിആർഎഫ് അംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ദിമ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലുള്ള ഖനിയിൽ കുടുങ്ങിക്കിടക്കുന്ന മറ്റു തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. 

ഹുസൈൻ അലി, ജാക്കിർ ഹുസൈൻ, സർപ ബർമാൻ, മുസ്തഫ ശെയ്ഖ്, ഖുഷി മോഹൻ റായ്, സൻജിത് സർക്കാർ, ലിജാൻ മഗർ, സരത് ഗോയറി എന്നിവരാണ് 340 അടി താഴ്ചയുള്ള ഖനിയിൽ കുടുങ്ങിയ മറ്റുള്ളവർ. അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഖനിയാണിതെന്നാണ് വ്യക്തമാകുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കേന്ദ്ര കൽക്കരി മന്ത്രി ജി. കിഷൻ റെഡ്ഡിയുമായി സംസാരിച്ചിരുന്നുവെന്നും ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ‘‘രക്ഷാപ്രവർത്തനത്തിനായി കോൾ ഇന്ത്യയിൽനിന്നുള്ള സംഘം ഉടന്നെയെത്തും. രക്ഷാപ്രവർത്തനം പൂർണതോതിൽ നടക്കുകയാണ്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും ഡൈവർമാർ  ഖനിയിലെ വെള്ളത്തിന്റെ അളവ് 100 അടിയോളം ഉയർന്നു. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തു’’ – ശർമ അറിയിച്ചു.

English Summary:
Coal Mine Accident : Assam coal mine accident leaves one dead, nine trapped. Rescue operations involving the Army, Navy, NDRF, and SDRF are ongoing, battling flooded conditions in the illegal mine.

mo-news-national-states-assam mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 4slms9cd3215la2krqrtdu3f02 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews


Source link

Related Articles

Back to top button