41 ദിവസം ശബരിമല ദർശിച്ചത് 32 ലക്ഷം ഭക്തർ; വരുമാനത്തിൽ കോടികളുടെ വർദ്ധന
പത്തനംതിട്ട: മണ്ഡല മഹോത്സവം 41 ദിവസം പൂർത്തിയായപ്പോൾ 32,49,756 ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേസമയം 28,42,447 ഭക്തരാണ് ദർശനം നടത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 4,07,309 ഭക്തരാണ് അധികമായി ദർശനം നടത്തിയത്. 5,66,571 ഭക്തരാണ് തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തിയതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വർഷം 4,02,269 ഭക്തരാണ് സ്പോട്ട് ബുക്കിംഗിലൂടെ ദർശനം നടത്തിയത്. 74,774 ഭക്തർ പുൽമേട് വഴി ദർശനം നടത്തി. കഴിഞ്ഞ വർഷം 69,250 ഭക്തരായിരുന്നു പുൽമേട് വഴി സന്നിധാനത്ത് എത്തിച്ചേർന്നത്.
41 ദിവസത്തെ മണ്ഡല തീർത്ഥാടനം പൂർത്തിയായപ്പോൾ വരുമാനത്തിലും വർദ്ധനവുണ്ടായി. 2,97,06,67,679 രൂപയാണ് ശബരിമല മണ്ഡല തീർത്ഥാടന കാലത്തെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത് 2,14,82,87, 898 രൂപയായിരുന്നു. 82,23,79,781 രൂപയുടെ വരുമാന വർദ്ധനവ് ഇത്തവണ ഉണ്ടായി. അരവണ ഇനത്തിൽ 1,24,02,30,950 രൂപയുടെ വരുമാനം ആണ് ദേവസ്വം ബോർഡിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 1,01,95,71,410 രൂപയായിരുന്നു. 22,06,59,540 രൂപയാണ് അധികമായി ലഭിച്ചത്. കാണിക്ക ഇനത്തിൽ 80,25,74,567 രൂപ ലഭിച്ചു. കഴിഞ്ഞ വർഷം 66,97,28,862 രൂപയായിരുന്നു കാണിക്ക ഇനത്തിൽ ലഭ്യമായത്. ഈ വർഷം 13,28,45,705 രൂപയുടെ വർദ്ധനവ് ഉണ്ടായി.
Source link