KERALAM
ഇന്ന് 2 ഡിഗ്രി വരെ താപനില ഉയരാം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സാധാരണയേക്കാൾ രണ്ട് ഡിഗ്രി താപനില വടക്കൻ ജില്ലകളിൽ ഉയർന്നേക്കാം. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ പുലർച്ചെ നേരിയ മഴ സാദ്ധ്യതയുണ്ട്.പകൽ താപനില നേരിയ രീതിയിൽ വർദ്ധിക്കും.ഇടുക്കി,വയനാട് ഹൈറേഞ്ച് പ്രദേശങ്ങളിൽ കുറഞ്ഞ താപനിലയായിരിക്കും.കണ്ണൂർ നഗരത്തിലാണ് ഇന്നലെ 34.7 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തിയത്.ന്യൂഡൽഹിയിൽ ഇന്ന് കുറഞ്ഞ താപനില എട്ട് ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രിയുമാണ്.ബംഗളൂരുവിൽ പകൽ വരണ്ട കാലാവസ്ഥയും രാവിലെയും വൈകിട്ടും ചെറു മൂടൽ മഞ്ഞുമായിരിക്കും.
Source link