KERALAM

മോഷ്ടിച്ച ഓട്ടോയിലെത്തി 120 കിലോ ഏലക്ക കടത്തിക്കൊണ്ടുപോയി

കട്ടപ്പന :കട്ടപ്പനയിലെ ട്രേഡിങ് സ്ഥാപനത്തിൽ നിന്ന് 120 കിലോ ഏലക്ക മോഷണം പോയി. തോപ്രാംകുടി മുണ്ടിയാങ്കൽ ബിബിൻ മാത്യുവിന്റെ ഉടമസ്ഥതയിൽ ജ്യോതിസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആർ.എംണഎസ് സ്‌പൈസസിലാണ് വെള്ളി പുലർച്ചെ 1.15 ഓടെ മോഷണം നടന്നത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്‌ഐ എന്നറിയപ്പെടുന്ന ബിജുവും മറ്റൊരാളും ചേർന്നാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ഏലക്ക കടത്താനായി മറ്റൊരു സ്ഥലത്തുനിന്ന് മോഷ്ടിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷ ചെറുതോണി പാലത്തിനുസമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
കെട്ടിടത്തിന്റെ ഉള്ളിൽ കടക്കാതെ അടിവശത്തെ നിലയിലെ ജനാല തകർത്ത് ചാക്ക് തുരന്ന് ഏലക്കാ മോഷ്ടിക്കുകയായിരുന്നു. ജനാലയിലൂടെ ചാക്കിൽനിന്ന് പൈപ്പോ മറ്റോ ഉപയോഗിച്ച് ഏലക്കാ പുറത്തെടുക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇത്തരത്തിൽ പുറത്തെടുത്ത ഏലക്കാ കൈവശമുണ്ടായിരുന്ന ചാക്കുകളിൽ നിറച്ച് ഓട്ടോറിക്ഷയിൽ നടത്തുകയായിരുന്നു. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലക്ക നഷ്ടമായിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ജനാലയോട് ചേർന്ന്ഏലക്ക പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ജനാലയുടെ കമ്പികൾ മുറിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിച്ചു. കയറ്റുമതി ചെയ്യാനായി സൂക്ഷിച്ചിരുന്ന ഗ്രേഡ് ഏലക്കയാണ് മോഷണംപോയത്. ഉടമയുടെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും കട്ടപ്പന കേന്ദ്രീകരിച്ച് മോഷണം ഉണ്ടാകുന്നത്. ശനിയാഴ്ച മോഷണം നടന്ന സ്ഥാപനത്തിന്റെ നേർ എതിർവശത്തേ ധനകാര്യ സ്ഥാപനത്തിലും ഏതാനും മാസങ്ങൾക്ക് മുമ്പ് മോഷണശ്രെമം നടന്നിരുന്നു. കൂടാതെ നാല് മാസങ്ങൾക്ക് മുമ്പ് സ്വകാര്യത്തിലും വൻ മോഷണം നടന്നിരുന്നു. കട്ടപ്പന നഗരത്തിന്റെ സമീപപ്രദേശങ്ങളിലും നിരവധി മോഷണങ്ങളും ശ്രമങ്ങളും നടന്നിട്ടുണ്ട്. ചെറിയ ഇടവേളകൾക്ക് ശേഷമാണ് മോഷണങ്ങൾ ആവർത്തിക്കുന്നത്.


Source link

Related Articles

Back to top button