KERALAM

മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരം സുധാമേനോന്

ആലപ്പുഴ: മുതുകുളം പാർവ്വതി അമ്മ ട്രസ്റ്റിൻ്റെ 2025 ലെ സാഹിത്യ പുരസ്കാരത്തിന് സുധാ മേനോൻ അർഹയായി.സുധാ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന കൃതിക്കാണ് പുരസ്കാരം .ഡോ: എം.ടി. സുലേഖ, ഡോ: മ്യൂസ് മേരി ജോർജ്ജ്, ഡോ: നിത്യ പി.വിശ്വം എന്നിവർ അടങ്ങിയ സമിതിയാണ് വിധി നിർണ്ണയം നടത്തിയത്.15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 26 ന് വൈകിട്ട് 5ന് മുതുകുളത്ത് നടക്കുന്ന സമ്മേളനത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ സമ്മാനിക്കും.


Source link

Related Articles

Back to top button