KERALAM

വനം ഭേദഗതി ബിൽ: പരാതി 10 വരെ നൽകാം

തിരുവനന്തപുരം: വനം ഭേദഗതി നിയമത്തിന്മേലുള്ള കരട് ബില്ലിനെ കുറിച്ചുള്ള പരാതികളും നിർദ്ദേശങ്ങളും സമ‌ർപ്പിക്കാനുള്ള തീയതി 10 വരെ നീട്ടി. ഡിസംബർ 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന തീയതി. ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ വൈകിയതിനാലാണ് സമയപരിധി നീട്ടിയതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കരട് ബില്ലിലെ വ്യവസ്ഥകളിൽ പരാതികളോ നിർദ്ദേശങ്ങളോ സമർപ്പിക്കേണ്ടവർ അഡി. ചീഫ് സെക്രട്ടറി,വനം,വന്യജീവി വകുപ്പ്,റൂം നമ്പർ 660,മൂന്നാം നില,സൗത്ത് ബ്ലോക്ക്,ഗവ.സെക്രട്ടേറിയറ്റ്,തിരുവനന്തപുരം -695001 എന്ന വിലാസത്തിലോ prlsecy.forest@kerala.gov.in ഇ-മെയിലിലോ അറിയിക്കണം.


Source link

Related Articles

Back to top button