KERALAM

മൂന്നു ദിവസം ഉയർന്ന താപനിലയ്ക്ക് സാദ്ധ്യത,​ 3 ഡിഗ്രി വരെ ഉയർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കും. തലസ്ഥാനത്ത് നടക്കുന്ന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പ്രത്യേക ജാഗ്രത പുലർത്തണം.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

നിർമ്മാണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരടക്കം ജോലി സമയം ക്രമീകരിക്കണം. തീപിടിത്തങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തണം. കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം.

നേരിട്ട് സൂര്യപ്രകാശം

ഏൽക്കുന്നത് ഒഴിവാക്കണം

പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

പൊതുപരിപാടികൾ, സമ്മേളനങ്ങളിലടക്കം പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. പകൽ 11 മുതൽ മൂന്നു വരെ സമ്മേളനങ്ങൾ ഒഴിവാക്കണം

അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം ഏർപ്പെടുത്താൻ ശ്രദ്ധിക്കണം

കലോത്സവ വേദികളിൽ

ജാഗ്രത പാലിക്കണം

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ പ്രത്യേകം ജാഗ്രത പാലിക്കണം. ആവശ്യമായ കാറ്റ്, കുടിവെള്ളം എന്നിവയുണ്ടെന്ന് ഉറപ്പു വരുത്തണം. വിദ്യാർത്ഥികൾ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം


Source link

Related Articles

Back to top button