CINEMA

ഉണ്ണി മുകുന്ദൻ വാ പിളർത്തുന്ന ആ നായ; മാർക്കോയിലൂടെ താരമായി റാംബോ

ഉണ്ണി മുകുന്ദൻ വാ പിളർത്തുന്ന ആ നായ; മാർക്കോയിലൂടെ താരമായി റാംബോ | Unni Mukundan | Marco | Marco Animal Trainer | Marco BTS

ഉണ്ണി മുകുന്ദൻ വാ പിളർത്തുന്ന ആ നായ; മാർക്കോയിലൂടെ താരമായി റാംബോ

മനോരമ ലേഖകൻ

Published: January 03 , 2025 12:31 PM IST

1 minute Read

പാൻ ഇന്ത്യൻ തലത്തിൽ വിജയക്കുതിപ്പു തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രേക്ഷകരെ ഭയപ്പെടുത്തുകയും ചില രംഗങ്ങളിലൂടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്ത രണ്ടു നായ്ക്കളുണ്ട്. സിനിമയ്ക്കു വേണ്ടി മൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്ന ഉണ്ണി വൈക്കത്തിന്റെ രണ്ടു നായ്ക്കളാണ് മാർക്കോയുടെ ഭാഗമായത്.  ബെൽജിയൻ മലിനോയിസ്, ഹസ്കി എന്നീ ഇനങ്ങളിൽപ്പെട്ട രണ്ടു നായ്ക്കളാണ് ചിത്രത്തിനായി ഉപയോഗിച്ചതെന്ന് ഉണ്ണി വൈക്കം മനോരമ ഓൺലൈനോടു പറഞ്ഞു. 
“ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട ഡോഗിനെയാണ് ഉണ്ണി മുകുന്ദന്റെ ഇൻട്രോഡക്ഷൻ രംഗത്തിൽ ഉപയോഗിച്ചിരിക്കുന്നത്. റാംബോ എന്നാണ് അവന്റെ പേര്. നല്ല അഗ്രഷൻ ഉള്ള ഡോഗാണ് റാംബോ. ശരിക്കും വാനിലെ ഫൈറ്റിനു വേണ്ടി നാലു നായ്ക്കളെ വേണ്ടി വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, വാനിന് അകത്ത് അതിനുള്ള ഇടം ഉണ്ടായിരുന്നില്ല. അതുകൊണ്ട്, ഒറ്റ ഡോഗിനെ മാത്രമെ ഉപയോഗിച്ചുള്ളൂ. എല്ലാ സുരക്ഷയും ഉറപ്പാക്കിയാണ് ആ രംഗം ചിത്രീകരിച്ചത്. ബൈറ്റ് ടഗിൽ കടിപ്പിച്ചാണ് ചില രംഗങ്ങൾ എടുത്തത്. പിന്നെ, റിയൽ ആയി തോന്നിപ്പിക്കാൻ വിഎഫ്എക്സ് ഉപയോഗിച്ചു. ഡോഗിന്റെ വായ് പിളർത്തുന്ന രംഗമൊക്കെ വിഎഫ്എക്സിൽ ചെയ്തതാണ്. നായയുമായുള്ള മൽപ്പിടുത്തം മാത്രമെ റിയൽ ആയി ചിത്രീകരിക്കാൻ കഴിയൂ,” ഉണ്ണി വൈക്കം വെളിപ്പെടുത്തി. 

സോറോ എന്നു പേരിട്ടു വിളിക്കുന്ന ഹസ്കി ഇനത്തിൽപ്പെട്ട ഡോഗാണ് റോക്കി എന്ന വളർത്തുനായയായി അഭിനയിച്ചിരിക്കുന്നതെന്ന് ഉണ്ണി വൈക്കം പറയുന്നു. “സിനിമയിൽ ഹസ്കി ഇനത്തിൽപ്പെട്ട ഡോഗിനെയും ഉപയോഗിച്ചിട്ടുണ്ട്. മാർക്കോയുടെയും വിക്ടറിന്റെയും വളർത്തുനായയായ റോക്കി. അവന്റെ യഥാർഥ പേര് സോറോ എന്നാണ്. എനിക്കു തന്ന തിരക്കഥ പ്രകാരം കുട്ടികൾ എറിയുന്ന ഡിസ്ക് ചാടിപ്പിടിക്കുകയും ഫോൺ 100 ശതമാനം ചാർജ് ആയാൽ സ്വിച്ച് ഓഫ് ചെയ്യുകയുമൊക്കെ വേണം. അങ്ങനെ ചില കാര്യങ്ങൾ അവനെ പരിശീലിപ്പിച്ചിരുന്നു. ഈ സിനിമയ്ക്കു വേണ്ടി മാത്രം വാങ്ങി പരിശീലിപ്പിച്ചെടുത്ത നായയാണ് സോറോ. വേറെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ഹനീഫ പറഞ്ഞത് ഇതുവരെ അങ്ങനെ മലയാള സിനിമയിൽ ഉപയോഗിക്കാത്ത ഇനത്തിലുള്ള ഡോഗ് വേണമെന്നാണ്. അങ്ങനെയാണ് ഹസ്കി ആയോലോ എന്ന നിർദേശം ഞാൻ വച്ചത്. സംവിധായകൻ അതു സമ്മതിച്ചു. അങ്ങനെ രണ്ടു വയസ്സുള്ള ഒരു ഹസ്കിയെ കണ്ടെത്തി അവനെ പരിശീലിപ്പിച്ചെടുത്തു,” ഉണ്ണി വ്യക്തമാക്കി.  

സോറോയ്ക്കൊപ്പം പരിശീലകൻ ഉണ്ണി വൈക്കം, ചിത്രത്തിന്റെ ട്രെയിലറിൽ സോറോ (Photo: Special Arrangement)

“സെറ്റിൽ ഉണ്ണി മുകുന്ദനും വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്തും വരുമ്പോൾ സോറോയ്ക്കൊപ്പം കുറച്ചു നേരം ചെലവഴിക്കുമായിരുന്നു. അങ്ങനെയാണ് അവനുമായി നല്ല കൂട്ടായത്. ഉണ്ണി ചേട്ടന് വീട്ടിൽ ഡോഗ്സ് ഉണ്ട്. അതുകൊണ്ട്, അദ്ദേഹത്തിന് നായ്ക്കളോട് പ്രത്യേക ഇഷ്ടമുണ്ട്. രാവിലെ ഇവർക്കൊപ്പം കുറച്ചു നേരം ചെലവഴിക്കാൻ സോറോയെ വിടും. പെട്ടെന്ന് കാര്യങ്ങൾ പഠിച്ചെടുക്കാൻ മിടുക്കനാണ് സോറോ. എന്തായാലും ഇന്ത്യ മുഴുവൻ ചർച്ചയായ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം,” ഉണ്ണി പറഞ്ഞു. 

English Summary:
Discover the heartwarming and thrilling story behind the dogs in Unni Mukundan’s pan-Indian hit, Marco! Learn about the training, the breeds (Belgian Malinois & Husky), and the unique bond between the dogs and the cast.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-unnimukundan mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 2got7b9k356i0phugsaeu4fh


Source link

Related Articles

Back to top button