‘കരിക്ക്’ താരം സ്നേഹ ബാബു അമ്മയായി; വിഡിയോ പങ്കുവച്ച് നടി
‘കരിക്ക്’ താരം സ്നേഹ ബാബു അമ്മയായി; വിഡിയോ പങ്കുവച്ച് നടി | Sneha Babu Actress
‘കരിക്ക്’ താരം സ്നേഹ ബാബു അമ്മയായി; വിഡിയോ പങ്കുവച്ച് നടി
മനോരമ ലേഖകൻ
Published: December 31 , 2024 10:52 AM IST
Updated: December 31, 2024 10:59 AM IST
1 minute Read
സ്നേഹ ബാബു കുടുംബത്തിനൊപ്പം
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയയായ നടി സ്നേഹ ബാബു അമ്മയായി. ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് സ്നേഹയുടെ ഭർത്താവ്. ഇരുവരും പെൺകുഞ്ഞാണ് പിറന്നത്. ആശുപത്രിയിൽ നിന്നുള്ള മനോഹര നിമിഷങ്ങൾ സ്നേഹ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടു.
ഈ വർഷം ജനുവരിയിലായിരുന്നു സ്നേഹ ബാബു വിവാഹിതയായത്. സാമർഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് സ്നേഹയുടെ പ്രിയതമൻ. ‘സാമർത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസിൽ ഒരു പ്രധാന വേഷത്തിൽ സ്നേഹയും എത്തിയിരുന്നു.
English Summary:
Sneha Babu, the actress who gained attention through the web series ‘Karikk’, has become a mother.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-common-webseries 168r4o5mkul8hr1kps0guk6t0f
Source link