ബിടിഎസിനെ കാണാൻ തട്ടിപ്പ് നാടകവുമായി പെൺകുട്ടികൾ; നിർണായകമായി ഫോൺ
ബിടിഎസിനെ കാണാൻ തട്ടിപ്പ് നാടകവുമായി പെൺകുട്ടികൾ; നിർണായകമായി ഫോൺ, ഒടുവിൽ കണ്ടെത്തി | മനോരമ ഓൺലൈൻ ന്യൂസ്- mumbai india news malayalam | Fake Kidnapping | Mumbai Girls Stage Fake Kidnapping to See BTS | Malayala Manorama Online News
ബിടിഎസിനെ കാണാൻ തട്ടിപ്പ് നാടകവുമായി പെൺകുട്ടികൾ; നിർണായകമായി ഫോൺ
മനോരമ ലേഖകൻ
Published: December 31 , 2024 10:01 AM IST
1 minute Read
Representative image. Photo Credits: Namningi/ Shutterstock.com
മുംബൈ ∙ ദക്ഷിണ കൊറിയയിലെ പ്രസിദ്ധ പോപ് ഗായകസംഘം ബിടിഎസിനെ കാണാനുള്ള യാത്രയ്ക്ക് പണം കണ്ടെത്താൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത 3 പെൺകുട്ടികളെ പൊലീസ് കണ്ടെത്തി കുടുംബത്തോടൊപ്പം അയച്ചു. ധാരാവിഷ് ജില്ലയിൽ നിന്നുള്ള 13,11 വയസ്സ് പ്രായമുള്ള കുട്ടികളാണ് നാടകത്തിനു പിന്നിൽ.
ഒമേർഗയിലെ സ്കൂളിൽ നിന്ന് 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ഈ മാസം 27നാണ് പൊലീസിന് ഫോൺകോൾ ലഭിച്ചത്. നമ്പർ പിന്തുടർന്നപ്പോൾ പുണെയിലേക്ക് പോകുന്ന ബസിലാണ് ഇവരുള്ളതെന്ന് മനസ്സിലായി. മൊഹോൾ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഫോൺ വിളിച്ചത് തങ്ങളാണെന്ന് ഇവർ സമ്മതിച്ചു. കുട്ടികൾക്ക് കൗൺസലിങ് നൽകി.
English Summary:
Fake Kidnapping: Three girls faked their kidnapping in Mumbai to see BTS.
mo-crime-girlmissing 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-entertainment-music-bts-band mo-news-common-fakenews mo-news-common-mumbainews 4mp9av0cop7vko56ode5jh9c8g
Source link