KERALAM

സർക്കാരുമായി യൂണി. പ്രശ്നം മാത്രം: ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി സർവകലാശാല വിഷയത്തിൽ ഒഴികെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചാൻസലർ എന്ന നിലയിലാണ് താൻ പ്രവർത്തിച്ചത്. മുൻ ഗവർണർ ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടതില്ല. ഓരോരുത്തർക്കും ഓരോശൈലിയാണ്. ഔദ്യോഗിക യാത്രഅയപ്പ് ഇല്ലാത്തത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണമായതിനാലാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഈ സമയത്ത് ഒന്നും പറയാനില്ലെന്നും നല്ല വാക്കുകൾ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവർണർ വ്യക്തമാക്കി. കേരളത്തിന് എന്റെ ഹൃദയത്തിൽ വളരെ വളരെ സവിശേഷമായ സ്ഥാനമുണ്ടാകും. നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.


Source link

Related Articles

Back to top button