INDIA

‘ഊർജം, മാരിടൈം, വ്യോമ മേഖലകളിൽ ഇന്ത്യ–ലങ്ക സഹകരണം ശക്തമാക്കണം’

ഊർജം, മാരിടൈം, വ്യോമ മേഖലകളിൽ ഇന്ത്യ–ലങ്ക സഹകരണം ശക്തമാക്കണം | മനോരമ ഓൺലൈൻ ന്യൂസ് – Ranil Wickremesinghe Calls for Stronger India-Sri Lanka Cooperation in Key Sectors | Ranil Wickremesinghe | India-Sri Lanka Cooperation | Atal Bihari Vajpayee | India New Delhi News Malayalam | Malayala Manorama Online News

‘ഊർജം, മാരിടൈം, വ്യോമ മേഖലകളിൽ ഇന്ത്യ–ലങ്ക സഹകരണം ശക്തമാക്കണം’

മനോരമ ലേഖകൻ

Published: December 28 , 2024 02:47 AM IST

1 minute Read

അടൽ ബിഹാരി വാജ്‌പേയി സ്മാരക പ്രഭാഷണത്തിൽ റനിൽ വിക്രമസിംഗെ

Sri Lanka’s president and United National Party presidential candidate Ranil Wickremesinghe, addresses supporters during an election rally ahead of the upcoming presidential elections in Colombo on August 28, 2024. – Sri Lanka votes in a presidential election on September, the first since the country’s unprecedented economic crisis forced Gotabaya Rajapaksa from office in 2022, with incumbent President Ranil Wickremesinghe facing formidable opposition. (Photo by Ishara S. KODIKARA / AFP)

ന്യൂഡൽഹി ∙ ഊർജം, മാരിടൈം, വ്യോമഗതാഗത മേഖലകളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു ശ്രീലങ്ക കരകയറാൻ ഏറ്റവും കരുത്തായത് ഇന്ത്യ നൽകിയ പിന്തുണയാണെന്നും പറഞ്ഞു. ഡൽഹിയിൽ ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അടൽ ബിഹാരി വാജ്‌പേയി സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  ഊർജരംഗത്തെ കൈകോർക്കലുകൾ ഇരു രാജ്യങ്ങൾക്കും നേട്ടമായി മാറുമെന്നും ഇത് ഇനിയും വൈകരുതെന്നും റനിൽ അഭിപ്രായപ്പെട്ടു. കടൽ, വ്യോമഗതാഗത രംഗം മെച്ചപ്പെടുത്തുന്നതു വിനോദസഞ്ചാരം, ചരക്ക് ഇടപാടുകൾക്കു ശക്തിപകരും.  

2002 ൽ കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിട്ടപ്പോൾ ശ്രീലങ്കയ്ക്ക് 25,000 ടൺ ഗോതമ്പ് വീതം ഒരു വർഷത്തേക്ക് എല്ലാമാസവും ഇന്ത്യ ലഭ്യമാക്കി. എൽടിടിഇയുമായുള്ള പ്രശ്നത്തിലും സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകി. വാജ്‌പേയി സർക്കാരിന്റെ കാലത്ത് ടെലികോം മേഖല തുറന്നു നൽകിയതുൾപ്പെടെയുള്ള ഉദാര നയങ്ങൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും റനിൽ വിക്രമസിംഗെ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും ഇന്ത്യ ഫൗണ്ടേഷൻ ഗവേണിങ് കൗൺസിൽ അധ്യക്ഷനുമായ സുരേഷ് പ്രഭു അധ്യക്ഷനായിരുന്നു. വാജ്‌പേയി സ്മാരക പ്രഭാഷണങ്ങൾ ഉൾപ്പെടുന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.

English Summary:
Key to India-Sri Lanka Relations: Former Sri Lankan President Ranil Wickremesinghe urges stronger India-Sri Lanka ties in energy, maritime, and aviation sectors, highlighting India’s crucial role in overcoming Sri Lanka’s economic crisis.

mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-leadersndpersonalities-ranil-wickremesinghe 32dgp56im0vku0e6vqtij703oa mo-politics-leaders-atalbiharivajpayee


Source link

Related Articles

Back to top button