മൻമോഹൻ സിങ്ങിനെ പ്രകോപിപ്പിച്ച അഡ്വാനി
മൻമോഹൻ സിങ്ങിനെ പ്രകോപിപ്പിച്ച അഡ്വാനി | മനോരമ ഓൺലൈൻ ന്യൂസ് – Manmohan Singh and L.K. Advani’s political rivalry was marked by sharp verbal exchanges. Their clashes, often rooted in differing political ideologies and leadership styles, became defining moments in Indian political history | India News Malayalam | Malayala Manorama Online News
മൻമോഹൻ സിങ്ങിനെ പ്രകോപിപ്പിച്ച അഡ്വാനി
ആർ. പ്രസന്നൻ
Published: December 27 , 2024 04:22 AM IST
1 minute Read
എ.കെ.ആന്റണി, സോണിയ ഗാന്ധി എന്നിവർക്കൊപ്പം മൻമോഹൻ.
മിതഭാഷിയായ മൻമോഹൻ സിങ് ആരുമായും വാഗ്വാദം നടത്തിയതായി കേട്ടിട്ടില്ല; പലപ്പോഴും തന്നെ പരിഹസിച്ച എൽ.കെ.അഡ്വാനിയുമായി ഒഴികെ. 2008ലെ ഒരു പാർലമെന്റ് പ്രസംഗത്തിൽ, ‘ഏറ്റവും ദുർബലനായ പ്രധാനമന്ത്രി, നിർഗുണനായ പ്രധാനമന്ത്രി’ എന്നും മറ്റും പലതവണ അഡ്വാനി പരാമർശിച്ചത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. മറുപടി പ്രസംഗത്തിൽ ശബ്ദമുയർത്താതെതന്നെ അദ്ദേഹം പറഞ്ഞു: ‘ പ്രധാനമന്ത്രിയാകാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ട അഡ്വാനിയുടെ മാനസികാവസ്ഥ തനിക്കു മനസ്സിലാക്കാം. മൂന്നു തവണ ഈ സർക്കാരിനെ മറിച്ചിടാൻ ശ്രമിച്ചു. മൂന്നു തവണയും ജ്യോത്സ്യന്മാർ അദ്ദേഹത്തെ വഴിതെറ്റിക്കുകയായിരുന്നു. ഈ വയസ്സുകാലത്ത് ഇനി അദ്ദേഹത്തിന്റെ ചിന്താഗതി മാറുമെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ ഒരു അഭ്യർഥനയുണ്ട്–സ്വന്തം ജോത്സ്യന്മാരെ മാറ്റുക’.
രണ്ടാം ഭരണകാലത്തിന്റെ അവസാനഘട്ടത്തിലും മൻമോഹൻ സിങ് അഡ്വാനിയുമായി കൊമ്പുകോർത്തു. ഒരു മതേതര പ്രതിഛായയ്ക്കു ശ്രമിക്കുകയായിരുന്ന അഡ്വാനി, ബാബറി മസ്ജിദ് തകർക്കുന്നതു കണ്ടപ്പോൾ താൻ കരഞ്ഞുപോയി എന്നൊരിക്കൽ പറഞ്ഞു. വീണ്ടും തന്നെ ദുർബലനായ പ്രധാനമന്ത്രിയെന്ന് അഡ്വാനി വിളിച്ചതിന് മറുപടിയായി സിങ് പറഞ്ഞു: ‘ഞാൻ ദുർബലനായിരിക്കാം. പക്ഷേ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആരാധനാലയം ഒരുപറ്റം തെമ്മാടികൾ തകർക്കുന്നതു കണ്ടിട്ട് ഒരു മൂലയിലിരുന്ന് കരയാൻമാത്രം കൊള്ളരുതാത്തവനല്ല ഞാൻ’.
ഞാൻ ദുർബലനായിരിക്കാം. പക്ഷേ നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയം ഒരുപറ്റം തെമ്മാടികൾ തകർക്കുന്നതു കണ്ടിട്ട് ഒരു മൂലയിലിരുന്ന് കരയാൻ മാത്രം കൊള്ളരുതാത്തവനല്ല ഞാൻ.
English Summary:
Manmohan Singh and L.K. Advani’s political rivalry was marked by sharp verbal exchanges. Their clashes, often rooted in differing political ideologies and leadership styles, became defining moments in Indian political history
5gacr245jcm3j4vr6d9j7o4h9c mo-news-common-malayalamnews r-prasannan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-drmanmohansingh mo-politics-leaders-lkadvani mo-politics-parties-congress
Source link