INDIALATEST NEWS

ചെന്നൈയിൽ പള്ളിയിൽനിന്നു മടങ്ങിയ വിദ്യാർഥിനിക്കു ക്രൂരപീഡനം; അക്രമം സുഹൃത്തിനെ മർദിച്ച ശേഷം

അണ്ണാ സർവകലാശാലയുടെ ക്യാംപസിനുള്ളിൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു | മനോരമ ഓൺലൈൻ ന്യൂസ് – Anna University Rape: Student Brutally Attacked on Campus | Anna University | Rape | India Anna University News Malayalam | Malayala Manorama Online News

ചെന്നൈയിൽ പള്ളിയിൽനിന്നു മടങ്ങിയ വിദ്യാർഥിനിക്കു ക്രൂരപീഡനം; അക്രമം സുഹൃത്തിനെ മർദിച്ച ശേഷം

മനോരമ ലേഖകൻ

Published: December 25 , 2024 01:06 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo – Shutterstock/HTWE)

ചെന്നൈ ∙ അണ്ണാ സർവകലാശാലാ ക്യാംപസിൽ വിദ്യാർഥിനിക്കുനേരെ അതിക്രൂര ലൈംഗികപീഡനം. ഇന്നലെ രാത്രി പള്ളിയിൽ പ്രാർഥന കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വർ‌ഷ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേർ ചേർന്നു സുഹൃത്തിനെ മർദിച്ച് അവശനാക്കിയശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്‌ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായി കോട്ടൂർപുരം പൊലീസ് പറഞ്ഞു. കോട്ടൂർപുരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സംഘം അക്രമികളെ തിരിച്ചറിയാൻ വേണ്ടി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

English Summary:
Anna University Rape : Anna University campus rape shocks Chennai; Police investigate brutal attack on female student after she and her boyfriend were assaulted near the campus. The incident has sparked outrage and concerns about campus safety.

mo-crime-crimeindia 6i0m1o9sqt5uo67sscrigq3gb3 5us8tqa2nb7vtrak5adp6dt14p-list mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu


Source link

Related Articles

Back to top button