മോദിക്ക് പിന്നാലെ നഡ്ഡയും; സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു
ജെ.പി.നഡ്ഢ സിബിസിഐ ആസ്ഥാനത്ത്; ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്നു – BJP President JP Nadda Joins Christmas Celebrations at CBCI Headquarters Delhi | JP Nadda | CBCI | Christmas Celebration | Narendra Modi | Latest News | Manorama Online News
മോദിക്ക് പിന്നാലെ നഡ്ഡയും; സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു
ഓൺലൈൻ ഡെസ്ക്
Published: December 25 , 2024 12:04 PM IST
Updated: December 25, 2024 12:12 PM IST
1 minute Read
ജെ.പി.നഡ്ഡ (File Photo: J Suresh / Manorama)
ന്യൂഡൽഹി∙ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നഡ്ഡ സേക്രട് ഹാർട്ട് കത്തീഡ്രലിൽ എത്തി പ്രാർഥനകളിൽ പങ്കെടുത്തു. പുരോഹിതരുമായ കൂടിക്കാഴ്ച നടത്തി ക്രിസ്മസ് സന്ദേശം നൽകിയതിന് ശേഷമാണ് നഡ്ഡ മടങ്ങിയത്. ബിജെപി നേതാക്കളായ ടോം വടക്കനും അനിൽ ആന്റണിയും ആഘോഷത്തിനെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തത് വലിയ ചർച്ചയായതിനു പിന്നാലെയാണ് നഡ്ഡയുടെ വരവ് എന്നതാണ് ശ്രദ്ധേയം.
English Summary:
JP Nadda Visit at CBCI Headquarters: BJP president J.P. Nadda joined Christmas celebrations at the CBCI headquarters in New Delhi, following Prime Minister Modi’s visit, sparking further discussion.
mo-politics-leaders-jpnadda 68tcmuespi1k88nt1sel17ie9t 5us8tqa2nb7vtrak5adp6dt14p-list mo-news-kerala-organisations-kcbc mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi
Source link