ക്രിസ്‌മസ് അവധി, ട്രെയിനുകളിൽ ടിക്കറ്റില്ല
തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലം തുടങ്ങിയതിനെ തുടർന്നുള്ള വൻതിരക്ക് കാരണം കേരളത്തിനകത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ടിക്കറ്റില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുൾപ്പെടെ വടക്കൻ ജില്ലകളിലേക്കും തിരിച്ചും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. ഇക്കുറി സ്പെഷ്യൽ ട്രെയിനുകളുമില്ല.
വടക്കൻ ജില്ലകളിലേക്ക് വന്ദേഭാരതിൽ ജനുവരി 6, ജനശതാബ്ദിയിൽ ജനുവരി ഒന്ന്, മാവേലിയിൽ ഫെബ്രുവരി ഒന്ന്, ഏറനാട്ടിൽ ജനുവരി 3, മംഗലാപുരം, മലബാർ എക്സ് പ്രസുകളിൽ ജനുവരി 14, പരശുറാമിൽ ജനുവരി ആറ് തീയതികളിൽ വരെ ടിക്കറ്റില്ലാത്ത സ്ഥിതി. തിരുവനന്തപുരത്തേക്ക് വന്ദേഭാരതിൽ ജനുവരി എട്ട്, ജനശതാബ്ദിയിൽ ഡിസംബർ 31, മാവേലിയിൽ ജനുവരി 21, ഏറനാട്ടിൽ ജനുവരി 7, തിരുവനന്തപുരം എക്സ് പ്രസിൽ ജനുവരി 20, പരശുറാമിൽ ജനുവരി 9, മലബാർ എക്സ് പ്രസിൽ ജനുവരി 21 തീയതികളിൽ വരെയും ടിക്കറ്റില്ല. ഇൗ ദിവസങ്ങളിൽ വെയിറ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണ്.
മുംബയ്, പൂനെ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ക്രിസ്മസ് അവധിക്കാലത്ത് ട്രെയിനുകളുണ്ടെങ്കിലും ചെന്നൈയിൽ നിന്ന് വടക്കൻ ജില്ലകളിലേക്ക് പ്രത്യേക ട്രെയിൻ ഇക്കുറി അനുവദിച്ചില്ലെന്ന് ആക്ഷേപമുണ്ട്. തത്കാൽ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിലാണ് തീരുന്നത്.
Source link