WORLD
ഹൂതികളുടെ തലയറുക്കും; ഹനിയെ വധത്തിലെ പങ്ക് സമ്മതിച്ച് ഇസ്രയേല്‍
ടെല്‍ അവീവ്: ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവായിരുന്ന ഇസ്മയില്‍ ഹനിയെയെ വധിച്ചത് തങ്ങളാണെന്നു പരോക്ഷമായി സമ്മതിച്ച് ഇസ്രയേല്‍. യെമെനിലെ ഹൂതികള്‍ക്ക് നല്‍കിയ മുന്നറിയിപ്പിലാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഇക്കാര്യം പറഞ്ഞത്. സിറിയയില്‍ ബാഷര്‍ അല്‍ അസദിനെ അട്ടിമറിച്ചതും തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.”ഹൂതികളുടെ തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യങ്ങള്‍ ഞങ്ങള്‍ തകര്‍ക്കും. അവരുടെ നേതാക്കളുടെ തലയറക്കും. ഹനിയെ, സിന്‍വര്‍, നസ്രള്ള എന്നിവരെ ചെയ്തതുപോലെ. ടെഹ്‌റാന്‍, ഗാസ, ലെബനന്‍ എന്നിവിടങ്ങളിലെന്നപോലെ ഹൊദെയ്ദയിലും സനായിലും ഞങ്ങളതുചെയ്യും” -പ്രാദേശികസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കാറ്റ്‌സ് പറഞ്ഞു.
Source link