KERALAM

അയ്യപ്പന്റെ സ്വർണ ലോക്കറ്റ് ഇറക്കും

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമല അയ്യപ്പന്റെ സ്വർണ ലോക്കറ്റുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കുമെന്ന് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രണ്ട്, നാല്, ആറ്, എട്ട് ഗ്രാമുകളിലായിരിക്കും ലോക്കറ്റുകൾ . നിർമ്മിച്ചു നൽകുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ഭീമ, കല്യാൺ, ജി.ആർ.ടി തുടങ്ങിയ ജൂവലറികൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദേവസ്വത്തിന് നടവരവായി ലഭിക്കുന്ന സ്വർണം ലോക്കറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും. ജനുവരി 14ന് നടക്കുന്ന ഹരിവരാസനം പുരസ്‌കാര സമർപ്പണചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ലോക്കറ്റ് പുറത്തിറക്കും. ഇതിനു ശേഷമേ വില്പന സംബന്ധിച്ച് തീരുമാനിക്കു. ചടങ്ങിൽ തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു പങ്കെടുക്കും.


Source link

Related Articles

Back to top button