ന്യൂ രാജസ്ഥാൻ മാർബിൾസ് ഷോറൂം മുണ്ടക്കയത്ത് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പതിന്നാലാമത് ഷോറൂം മുണ്ടക്കയം പുത്തൻചന്തയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് ഭദ്രദീപം തെളിച്ചു. ഒരു മലയോര ഗ്രാമമായ മുണ്ടക്കയത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് ഇത്രയും വിലക്കുറവിൽ ടൈൽസ് കിട്ടുന്നത് വലിയൊരു സഹായമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.എല്ലാ ഷോറൂമിലേക്കും ഒരുമിച്ച് വലിയ അളവിൽ പർച്ചേസ് ചെയ്യുന്നത് കൊണ്ടാണ് ഇത്ര വിലകുറച്ച് ഹോൾസെയിൽ വിലയ്ക്ക് ടൈലുകൾ വിതരണം ചെയ്യാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 35വർഷത്തെ പാരമ്പര്യമുള്ള ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ വാർഷികം പ്രമാണിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ ആരംഭിക്കുന്ന 50 ഔട്ട്‌ലെറ്റിന്റെ ഭാഗമായ ആദ്യത്തെ ഔട്ട്‌ലെറ്റാണ് മുണ്ടക്കയത്തേതെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി.വിഷ്ണു ഭക്തൻ പറഞ്ഞു.കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾക്ക് പതിനായിരം രൂപയ്ക്ക് ഒരു വീടിന് ആവശ്യമായ ടൈൽസ്,ഗ്രാനൈറ്റ്,സാനിറ്ററി വെയർ,സി.പി ഫിറ്റിംഗ്സ് എന്നിവ വാർഷികത്തോടനുബന്ധിച്ച് 10 ദിവസത്തേക്ക് നൽകുമെന്നും ചെറുകിട കച്ചവടക്കാർക്കും മറ്റ് ഉപഭോക്താക്കൾക്കും ടൈൽസ് ഹോൾസെയിൽ വിലയ്ക്ക് വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
Source link