പേജർ സ്ഫോടനം; ഇസ്രായേൽ 10 വർഷം മുൻപ് ആസൂത്രണം തുടങ്ങി, പേജറുകൾ വാങ്ങാൻ യുട്യൂബിലൂടെ പരസ്യവും
വാഷിങ്ടൺ: മൂന്നുമാസം മുൻപ് ലെബനനിലെയും സിറിയയിലെയും ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ പേജർ, വോക്കിടോക്കി ആക്രമണങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. ഇസ്രയേലിന്റെ രഹസ്യാന്വേഷണവിഭാഗത്തിൽനിന്ന് അടുത്തിടെ വിരമിച്ച മൈക്കൽ, ഗബ്രിയേൽ എന്നീ ഉദ്യോഗസ്ഥരാണ് സി.ബി.എസ്. ചാനലിനോട് വിവരങ്ങൾ വെളിപ്പെടുത്തിയത്.പേജറുകളിലും വോക്കിടോക്കികളിലും സ്ഫോടകവസ്തുവെക്കുന്നതിനുള്ള ആസൂത്രണം 10 വർഷം മുൻപേ തുടങ്ങി. തയ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയിൽനിന്നാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങുന്നതെന്ന് ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദ് കണ്ടെത്തി. സ്ഫോടകവസ്തു വെക്കാൻമാത്രം വലുപ്പമുള്ള പേജറുകൾ ഉണ്ടാക്കുകയായിരുന്നു അടുത്തത്. 2022-ൽ ഇതുതുടങ്ങി. പല അളവിൽ സ്ഫോടകവസ്തുവെച്ച് പലതവണ പരീക്ഷിച്ചു. ഒരാളെമാത്രം കൊല്ലുന്ന അളവിലുള്ള സ്ഫോടകവസ്തു പേജറുകളിൽ ഒളിപ്പിച്ചു. പിന്നെ പല റിങ്ടോണുകൾ പരീക്ഷിച്ചു. കേട്ടാലുടൻ അടിയന്തരമെന്നുതോന്നുന്ന റിങ്ടോൺ തിരഞ്ഞെടുത്തു.
Source link