KERALAM

25 വർഷം സർവീസുള്ളവർ പൊലീസ് മേധാവി പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ 25വർഷം സർവീസുള്ള എല്ലാ ഐ.പി.എസുകാരുടെയും പട്ടിക സീനിയോരിറ്റി അടിസ്ഥാനത്തിലാക്കി കേന്ദ്രത്തിലേക്ക് അയയ്ക്കും. ജൂൺ അവസാനമാണ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി കഴിയുന്നത്. പട്ടിക മേയിൽ കേന്ദ്രത്തിലയയ്ക്കണം. മുൻപ് 30വർഷത്തെ സേവനമായിരുന്നു മാനദണ്ഡം. അത് 25വർഷമാക്കി യു.പി.എസ്.സി കുറയ്ക്കുകയായിരുന്നു. ഇതോടെ കൂടുതൽ അഡി.ഡി.ജി.പിമാരും പരിഗണിക്കപ്പെടും. 1999 ബാച്ചിലെ പി.വിജയൻ വരെയുള്ളവർ പട്ടികയിലുണ്ടാവും.

പൊലീസ്‌മേധാവിയെ നിയമിക്കേണ്ടത് സംസ്ഥാനസർക്കാരാണെങ്കിലും, അതിനുള്ള മൂന്നംഗ അന്തിമപാനൽ നൽകേണ്ടത് യു.പി.എസ്.സിയുടെ സമിതിയാണ്. സീനിയോരിറ്റിയും പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ച് യു.പി.എസ്.സി ചെയർമാന്റെ സമിതിയാണ് മൂന്നംഗ അന്തിമ പാനലുണ്ടാക്കി സംസ്ഥാനത്തിന് നൽകുന്നത്. ഈ മൂന്നിലൊരാളെ സംസ്ഥാനത്തിന് നിയമിക്കാം. മൂന്നംഗപട്ടികയിൽ കയറിക്കൂടാൻ കേന്ദ്രത്തിൽ പലവഴിക്ക് സമ്മർദ്ദം ചെലുത്തുന്നവരുണ്ട്. എസ്.പി.ജിയിലെ ഡെപ്യൂട്ടേഷൻ മതിയാക്കി ഫെബ്രുവരിയിൽ തിരിച്ചെത്തുന്ന സുരേഷ് രാജ് പുരോഹിതിനും സാദ്ധ്യതയുണ്ട്.

ടോപ് 10 ഇവർ

——————————–

1)നിതിൻഅഗർവാൾ————-2026ജൂലായ്

2)റവാഡചന്ദ്രശേഖർ————-2026ജൂലായ്

3)യോഗേഷ്ഗുപ്ത——————–2030ഏപ്രിൽ

4)മനോജ്എബ്രഹാം————–2031ജൂൺ

5)എസ്.സുരേഷ്———————2027ഏപ്രിൽ

6)എം.ആർ.അജിത്കുമാർ——-2028ജനുവരി

7)എസ്.ശ്രീജിത്ത്——————–2028മേയ്

8)വിജയ്‌സാക്കറെ——————2030ഡിസംബർ

9)ബൽറാം ഉപാദ്ധ്യായ————2030മേയ്

10)തുമ്മലവിക്രം———————-2031ഒക്ടോബർ

(ഡി.ജി.പിയാവാൻ പരിഗണിക്കുന്നവർ,

സർവീസ്‌കാലാവധി ബ്രായ്ക്കറ്റിൽ)‌

2,05,400–2,24,400

ഡിജിപിയുടെ ശമ്പളസ്കെയിൽ


Source link

Related Articles

Back to top button