WORLD

‘വിവാഹത്തിനായി ചെലവിടുന്നത് 600 ദശലക്ഷം ഡോളര്‍’; റിപ്പോർട്ടുകൾ നിഷേധിച്ച് ജെഫ് ബെസോസ്


ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വിവാഹിതനാവുകയാണെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഡിസംബര്‍ 28ന് അമേരിക്കയിലെ കൊളറാഡോയില്‍ നടക്കുന്ന ചടങ്ങില്‍ ജേണലിസ്റ്റായ ലോറന്‍ സാഞ്ചെസിനെ വിവാഹം കഴിക്കുമെന്നായിരുന്നു റിപ്പോർട്ട്. പിന്നാലെ വിവാഹത്തിനായി 600 ദശലക്ഷം ഡോളര്‍ (ഏകദേശം 5096 കോടി രൂപ) ചെലവഴിക്കുമെന്ന വാർത്തകളും പ്രചരിച്ചു. ഇപ്പോഴിതാ ചെലവ് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെഫ് ബെസോസ്. എക്‌സിലൂടെയാണ് ജെഫ് ബെസോസിന്റെ പ്രതികരണം.പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബെസോസ് എക്‌സില്‍ കുറിച്ചു. സത്യം പുറത്തുവരുന്നതിന് മുമ്പ് നുണ ലോകം ചുറ്റുകയാണെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപകന്‍ ബില്‍ ആക്ക്മാന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ബെസോസ് മറുപടി നല്‍കിയത്. വാര്‍ത്ത വിശ്വസനീയമല്ലെന്നും അതിഥികള്‍ക്ക് ഓരോ വീടുവാങ്ങിക്കൊടുക്കാതെ ഇത്രയും പണം ചെലവാക്കാനാവില്ല എന്നായിരുന്നു ആക്ക്മാന്റെ ട്വീറ്റ്.


Source link

Related Articles

Back to top button