KERALAM
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
കൊല്ലം: നാൽപ്പത്തൊന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഷംനാദാണ് (35) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇന്നലെ പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം സംശയാസ്പദമായി കണ്ട ഇയാളെ പൊലീസ് പരിശോധിക്കുകയും പാന്റിന്റെ പോക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തുകയുമായിരുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന നർക്കോട്ടിക് ഡ്രൈവിനിടെയാണ് ഷംനാദ് പിടിയിലായത്. കൊല്ലം എ.സി.പി ഷെരീഫിന്റെ നേതൃത്വത്തിൽ ഇരവിപുരം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജീവ്, എസ്.ഐ മാരായ ജയേഷ്, മനോജ്, സി.പി.ഒ മനോജ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ബൈജു ജെറോം, ഹരിലാൽ, എസ്.സി.പി.ഒമാരായ സുനിൽ, സജു, സീനു, മനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
Source link