ഒറ്രക്കൊമ്പനിൽ അനുഷ്ക തന്നെ നായിക
സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തി തെന്നിന്ത്യൻ താരം അനുഷ് ക ഷെട്ടി തന്നെ നായിക. ഒറ്റക്കൊമ്പനിൽ അനുഷ്ക ഷെട്ടിയാണ് നായിക എന്ന് കേരളകൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഡിസംബർ 26ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.അനുഷ്ക അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഒറ്റക്കൊമ്പൻ. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത കത്തനാർ എന്ന ചിത്രത്തിലൂടെ മലയാള അരങ്ങേറ്റം കുറിച്ച അനുഷ്കയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് ഒറ്റക്കൊമ്പൻ. ശ്രീഗോകുലംമുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ഒറ്രക്കൊമ്പനും കത്തനാരും നിർമ്മിക്കുന്നത്. ബാഹുബലിയിൽ ദേവസേന എന്ന കഥാപാത്രത്തിലൂടെ മലയാളത്തിനും ഏറെ പരിചിതയാണ് അനുഷ്ക.10 ദിവസത്തെ ചിത്രീകരണമാണ് തിരുവന്തപുരത്ത് . സെൻട്രൽ ജയിലും വെള്ളായണി കാർഷിക കോളേജുമാണ് പ്രധാന ലൊക്കേഷൻ. സുരേഷ് ഗോപിയുടെ 250-ാമത്തെ സിനിമയാണ്. ഷിബിൻ ഫ്രാൻസിസ് ആണ് രചന. അണ്ടർ വേൾഡ്. സി.എെ. എ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. ഈരാറ്റുപേട്ടയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. പാല ഇടമറ്റം കുരുവിനാക്കുന്നേൽ ജോസ് എന്ന കുറുവച്ചന്റെ ജീവിതകഥയാണ് ഒറ്റക്കൊമ്പൻ പറയുന്നത്. ഒറ്റക്കൊമ്പന്റെ അടുത്ത ഷെഡ്യൂൾ വൈകാതെ ഉണ്ടാകും.
Source link