KERALAM

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം നാളെ മുതൽ 

കോഴിക്കോട്: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം 13 മുതൽ 15 വരെ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ജൂബിലി ഹാളിൽ നടക്കും. 13ന് രാവിലെ 9.30ന് കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പതാക ഉയർത്തും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ ബാബു.എൻ, കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു തുടങ്ങിയവർ പങ്കെടുക്കും.
14ന് രാവിലെ 11ന് നടക്കുന്ന സഹകരണ സെമിനാർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന കലാസായാഹ്നം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വനിതാസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.

കേരള ബാങ്ക് ജീവനക്കാരുടെ കലാപരിപാടികളും ഗായകൻ അലോഷി നയിക്കുന്ന ഗാനസദ്യയും നടക്കും. 15ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടുകൂടി സമ്മേളനം അവസാനിക്കുമെന്ന് സംഘാടകസമിതി വൈസ് ചെയർമാൻ പി.കെ. സന്തോഷ്, സി. രാജീവൻ, കെ.ടി. അനിൽകുമാർ, ടി.ആർ. രമേശ്, പി. പ്രേമാനന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


Source link

Related Articles

Back to top button