അനാവശ്യ ഹർജി; ലളിത് മോദിക്ക് ഒരു ലക്ഷം രൂപ പിഴ - onlinekeralanews.com
INDIA

അനാവശ്യ ഹർജി; ലളിത് മോദിക്ക് ഒരു ലക്ഷം രൂപ പിഴ

അനാവശ്യ ഹർജി; ലളിത് മോദിക്ക് ഒരു ലക്ഷം രൂപ പിഴ | മനോരമ ഓൺലൈൻ ന്യൂസ് – Bombay High Court Slams Lalit Modi with Fine for Frivolous Legal Action | Bombay High Court | Lalit Modi | India Mumbai News Malayalam | Malayala Manorama Online News

അനാവശ്യ ഹർജി; ലളിത് മോദിക്ക് ഒരു ലക്ഷം രൂപ പിഴ

മനോരമ ലേഖകൻ

Published: December 22 , 2024 02:58 AM IST

1 minute Read

ലളിത് മോദി (ഫയൽ ചിത്രം)

മുംബൈ∙ അനാവശ്യ ഹർജിയുമായി സമീപിച്ചതിന് മുൻ ബിസിസിഐ ഉപാധ്യക്ഷൻ ലളിത് മോദിക്ക് ബോംബെ ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2018ൽ ഫെമ (വിദേശനാണയ വിനിമയ നിയന്ത്രണ നിയമം) പ്രകാരം തനിക്കെതിരെ ഇ.ഡി ചുമത്തിയ 10.65 കോടി രൂപയുടെ പിഴ ബിസിസിഐ നൽകണമെന്ന് ആവശ്യപ്പെട്ടാണു ലളിത് മോദി കോടതിയെ സമീപിച്ചത്. വാദം തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴ ടാറ്റാ മെമ്മോറിയൽ ആശുപത്രിക്ക് ജനുവരി 16ന് മുൻപു നൽകണമെന്നും  നിർദേശിച്ചു. 

2009ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി ഫെമ ലംഘിച്ച് 243 കോടി രൂപ ഇന്ത്യയ്ക്കു പുറത്തേക്കു കടത്തിയെന്ന കേസിലാണ് ലളിത് മോദിക്ക് ഇ.ഡി പിഴയിട്ടത്. ബിസിസിഐ, അന്നത്തെ ബിസിസിഐ ചെയർമാൻ എൻ.ശ്രീനിവാസൻ തുടങ്ങിയവർക്കെതിരെ മൊത്തം 121.56 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു.

English Summary:
FEMA Case of Lalit Modi: Lalit Modi fined one lakh rupees by the Bombay High Court for filing a frivolous petition related to a FEMA violation. The court rejected his plea and ordered him to pay the fine to Tata Memorial Hospital.

mo-news-common-malayalamnews 2an9kshbl3pc536aest3138bet 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-bombayhighcourt mo-news-common-mumbainews mo-sports-lalit-modi


Source link

Related Articles

Back to top button