ഹസീനയുടെ കാലത്തെ തിരോധാനങ്ങൾ: ഇന്ത്യയ്ക്ക് പങ്കെന്ന് ബംഗ്ലദേശ് കമ്മിഷൻ
ഹസീനയുടെ കാലത്തെ തിരോധാനങ്ങൾ: ഇന്ത്യയ്ക്ക് പങ്കെന്ന് ബംഗ്ലദേശ് കമ്മിഷൻ | മനോരമ ഓൺലൈൻ ന്യൂസ് – Bangladesh Commission Blames India for 3500 Disappearances During Hasina’s Rule | Sheikh Hasina | ഷെയ്ഖ് ഹസീന | Bangladesh Commission | India News Malayalam | Malayala Manorama Online News
ഹസീനയുടെ കാലത്തെ തിരോധാനങ്ങൾ: ഇന്ത്യയ്ക്ക് പങ്കെന്ന് ബംഗ്ലദേശ് കമ്മിഷൻ
മനോരമ ലേഖകൻ
Published: December 22 , 2024 03:01 AM IST
1 minute Read
ഷെയ്ഖ് ഹസീന (Photo by Ludovic MARIN / AFP)
ധാക്ക ∙ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തു 3500 പേരെ ദുരൂഹമായി കാണാതായ സംഭവങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടതായി ബംഗ്ലദേശ് ഇടക്കാല സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ. കാണാതായ ചിലരെങ്കിലും ഇന്ത്യയിലെ ജയിലുകളിലുണ്ടെന്ന് കമ്മിഷനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾ കൂട്ടായി ശ്രമിച്ച് ഇന്ത്യയിലെ ജയിലുകളിലുള്ള ബംഗ്ലദേശ് പൗരരെ തിരിച്ചറിയാൻ നടപടിയുണ്ടാകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു. വിരമിച്ച സുപ്രീം കോടതി ജഡ്ജി മൈനുൽ ഇസ്‌ലാം ചൗധരിയുടെ നേതൃത്വത്തിലുള്ളതാണ് 5 അംഗ കമ്മിഷൻ
English Summary:
Sheikh Hasina’s Rule: Bangladesh disappearances under Sheikh Hasina’s rule are linked to India, according to a commission of inquiry. The report alleges that some of the missing 3500 individuals are imprisoned in India, prompting calls for repatriation.
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-internationalleaders-sheikhhasina 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 6gc0sbatoi4pucauluv46e8drs mo-news-world-countries-bangladesh
Source link