WORLD
അയണ്‍ ഡോം പ്രവര്‍ത്തിച്ചില്ല; ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ പതിച്ചു
ടെല്‍അവീവ്: ഇസ്രയേലിനെതിരേ ആക്രമണവുമായി യെമനിലെ ഹൂതികള്‍. ടെല്‍അവീവിലെ പാര്‍ക്കില്‍ മിസൈല്‍ പതിച്ചുവെന്നും 16 പേര്‍ക്ക് നിസ്സാരമായി പരിക്കേറ്റുവെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്. പുലര്‍ച്ചെ 3:44-നാണ് ആക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തു.
Source link