അച്ഛന്റെ നിഴലിൽ വളർന്ന മകൻ; ഓം പ്രകാശ് ചൗട്ടാലയെ മുഖ്യമന്ത്രിപദത്തിൽ എത്തിച്ചത് ദേവിലാലിന്റെ രാഷ്ട്രീയതന്ത്രങ്ങൾ
അച്ഛന്റെ നിഴലിൽ വളർന്ന മകൻ; ഓം പ്രകാശ് ചൗട്ടാലയെ മുഖ്യമന്ത്രിപദത്തിൽ എത്തിച്ചത് ദേവിലാലിന്റെ രാഷ്ട്രീയതന്ത്രങ്ങൾ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Om Prakash Chautala | Devi Lal | Haryana Chief Minister | Deputy Prime Minister | Indian Politics – Janata Dal From Chief Minister to insignificance: The story of Om Prakash Chautala | India News, Malayalam News | Manorama Online | Manorama News
അച്ഛന്റെ നിഴലിൽ വളർന്ന മകൻ; ഓം പ്രകാശ് ചൗട്ടാലയെ മുഖ്യമന്ത്രിപദത്തിൽ എത്തിച്ചത് ദേവിലാലിന്റെ രാഷ്ട്രീയതന്ത്രങ്ങൾ
മനോരമ ലേഖകൻ
Published: December 21 , 2024 03:49 AM IST
1 minute Read
ഓം പ്രകാശ് ചൗട്ടാല
ന്യൂഡൽഹി ∙ 2 തവണ ഹരിയാന മുഖ്യമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായ പിതാവ് ദേവിലാലിന്റെ നിഴൽപറ്റിയുള്ള ഓംപ്രകാശ് ചൗട്ടാലയുടെ ജീവിതം എന്നും വിവാദങ്ങളുടെ നടുവിലായിരുന്നു. മുഖ്യമന്ത്രിപദം വെടിഞ്ഞ് ഉപപ്രധാനമന്ത്രിയായ ദേവിലാൽ മകനെ 1989ൽ മുഖ്യമന്ത്രിയാക്കിയെങ്കിലും നിയമസഭാംഗത്വത്തിനായി മത്സരിച്ച മെഹാം സീറ്റിൽ ബൂത്തുപിടിത്തവും മറ്റും മൂലം എട്ടിടങ്ങളിൽ വീണ്ടും പോളിങ് നടക്കുന്നതിനിടെ ഒരു സ്വതന്ത്രസ്ഥാനാർഥി കൊല്ലപ്പെട്ടു. ഇതോടെ ചൗട്ടാല രാജിവച്ചു.
പിന്നീടു മറ്റൊരു സീറ്റിൽ ജയിച്ച് 51 ദിവസങ്ങൾക്കു ശേഷം പദവിയിൽ തിരിച്ചെത്തി. എന്നാൽ, പ്രധാനമന്ത്രി വി.പി.സിങ്ങിന്റെ നിർബന്ധത്തിനു വഴങ്ങി 5 ദിവസം കഴിഞ്ഞപ്പോൾ ചൗട്ടാലയ്ക്കു പദവി ഒഴിയേണ്ടി വന്നു.
വി.പി.സിങ്ങിനു ശേഷം പ്രധാനമന്ത്രി പദത്തിൽ ചന്ദ്രശേഖർ എത്തിയപ്പോഴും ഉപപ്രധാനമന്ത്രിപദത്തിൽ തുടർന്ന ദേവിലാലിന്റെ ആശിർവാദത്തോടെയാണ് മകന് 1991 ഏപ്രിൽ 22നു മൂന്നാമൂഴം കിട്ടിയത്. എന്നാൽ രണ്ടാഴ്ച പിന്നീടുമ്പോഴേക്കും കൂറുമാറ്റവും കുതിരക്കച്ചടവും മൂലം സംസ്ഥാനത്തു രാഷ്ട്രപതി ഭരണമേർപ്പെടുത്തേണ്ടി വന്നു.
1990–കളുടെ അവസാനം ജനതാദൾ വിട്ട് ഐഎൻഎൽഡി രൂപീകരിച്ച ദേവിലാൽ ഹരിയാന വികാസ് പാർട്ടിയിലെ എംഎൽഎമാരെ ഒപ്പം നിർത്തി 1999 ൽ മകനെ മുഖ്യമന്ത്രി കസേരയിൽ തിരികെയെത്തിച്ചു. 2019–ൽ അജയ് ചൗട്ടാലയുടെ മകൻ ദുഷ്യന്ത് ഐഎൻഎൽഡി പിളർത്തി ജെജെപി രൂപീകരിച്ചതോടെ ചൗട്ടാലയുടെ ക്ഷീണകാലമായി. 2019–ൽ ബിജെപി സർക്കാരിനെ പിന്തുണച്ചു ദുഷ്യന്ത് ഉപമുഖ്യമന്ത്രിയായെങ്കിലും ഐഎൻഎൽഡി നാമാവശേ ഷമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സെയ്നി തുടങ്ങിയവർ അനുശോചിച്ചു.
English Summary:
From Chief Minister to insignificance: The story of Om Prakash Chautala
mo-news-common-malayalamnews mo-news-common-newdelhinews mo-news-national-states-haryana 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-death 6351f07d9g0m8gbkc44aj50jc1
Source link