INDIALATEST NEWS

കൊപ്രാ താങ്ങുവില കേന്ദ്രം വർധിപ്പിച്ചു: കൂട്ടിയത് 100 – 422 രൂപ, അടുത്ത സീസൺ മുതൽ ലഭിക്കും

കൊപ്രാ താങ്ങുവില കേന്ദ്രം വർധിപ്പിച്ചു: കൂട്ടിയത് 100 – 422 രൂപ, അടുത്ത സീസൺ മുതൽ ലഭിക്കും | മനോരമ ഓൺലൈൻ ന്യൂസ് – Central Government Increases Copra Support Price for Next Season | Central Government | Copra Support Price Hike | India New Delhi News Malayalam | Malayala Manorama Online News

കൊപ്രാ താങ്ങുവില കേന്ദ്രം വർധിപ്പിച്ചു: കൂട്ടിയത് 100 – 422 രൂപ, അടുത്ത സീസൺ മുതൽ ലഭിക്കും

മനോരമ ലേഖകൻ

Published: December 21 , 2024 01:58 AM IST

1 minute Read

ന്യൂഡൽഹി ∙ കൊപ്രയുടെ താങ്ങുവില അടുത്ത സീസണിൽ വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. മിൽ കൊപ്രയ്ക്ക് ക്വിന്റലിന് 422 രൂപ കൂട്ടി 11,582 രൂപയും (നിലവിൽ 11,160) ഉണ്ടക്കൊപ്രയ്ക്ക് 100 രൂപ കൂട്ടി 12,100 രൂപയും (നിലവിൽ 12,000) ആക്കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നാഫെഡും എൻസിസിഎഫും സംഭരണത്തിനുള്ള നോഡൽ ഏജൻസികളായി തുടരും.

േകന്ദ്രം താങ്ങുവില വർധിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലും ആനുപാതിക വർധന ആലോചനയിലുണ്ട്.

2014 ൽ മിൽ കൊപ്രയ്ക്ക് താങ്ങുവില 5,250 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 5,500 രൂപയുമായിരുന്നത് യഥാക്രമം 11,582 രൂപയായും 12,100 രൂപയുമായിട്ടാണ് വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.രാജ്യത്തെ കൊപ്ര ഉൽപാദനത്തിൽ മൂന്നാമതാണ് കേരളം. മൊത്തം ഉൽപാദനത്തിന്റെ 25.4% കേരളത്തിൽനിന്നാണ്. കർണാടകയും (32.7%) തമിഴ്നാടുമാണ് (25.7%) ആദ്യസ്ഥാനങ്ങളിൽ.

English Summary:
Copra Support Price Hiked: Copra support prices have increased significantly. The central government’s decision raises the mill copra price by ₹422 and the undy copra price by ₹100, impacting farmers across India, especially in major producing states.

mo-news-common-malayalamnews mo-news-common-newdelhinews 59742auf7kmf0eglh7pugfuq0 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-price-hike 6anghk02mm1j22f2n7qqlnnbk8-list mo-legislature-centralgovernment


Source link

Related Articles

Back to top button