INDIALATEST NEWS

വിവാഹമോചനം നേടിയ ഭാര്യയെ പാഠംപഠിപ്പിക്കാൻ മുൻ ഭർത്താവ്; ജീവനാംശമായി കോടതിയിൽ എത്തിച്ചത് 20 ചാക്ക് നാണയങ്ങൾ

വിവാഹമോചനം നേടിയ യുവതിക്ക് ജീവനാംശം നൽകാൻ യുവാവ് കോടതിയിൽ എത്തിച്ചത് 20 ചാക്ക് നാണയങ്ങൾ | മനോരമ ഓൺലൈൻ ന്യൂസ് – Coimbatore Divorce Case: Coimbatore alimony payment in coins sparks court intervention. An ex-husband’s attempt to pay alimony with coins instead of banknotes was rejected by the court, who instructed him to exchange the currency | India News Malayalam | Malayala Manorama Online News

വിവാഹമോചനം നേടിയ ഭാര്യയെ പാഠംപഠിപ്പിക്കാൻ മുൻ ഭർത്താവ്; ജീവനാംശമായി കോടതിയിൽ എത്തിച്ചത് 20 ചാക്ക് നാണയങ്ങൾ

മനോരമ ലേഖകൻ

Published: December 21 , 2024 02:03 AM IST

1 minute Read

മുൻ ഭാര്യയ്ക്കു ജീവനാംശം നൽകാനുള്ള തുക നാണയങ്ങളാക്കി ചാക്കിൽ കുടുംബ കോടതിയിലേക്ക് എത്തിക്കുന്ന യുവാവ്.

കോയമ്പത്തൂർ ∙ വിവാഹമോചനം നേടിയ ഭാര്യയെ പാഠംപഠിപ്പിക്കാൻ മുൻ ഭർത്താവ് കോടതി മുൻപാകെ ജീവനാംശ തുക നൽകിയത് നാണയങ്ങളായി. വിവാഹമോചിതന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി നാണയങ്ങൾ നോട്ടാക്കി കോടതിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടു. കോയമ്പത്തൂർ കുടുംബകോടതിയിൽ വ്യാഴാഴ്ചയാണു മുൻ ഭാര്യയ്ക്ക് തന്നെ ചിരി ഉണർത്തിയ സംഭവം നടന്നത്.

2 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന വിധി അനുസരിച്ച് കോടതിയിലേക്ക് വടവള്ളി സ്വദേശിയായ മുപ്പത്തിയഞ്ചുകാരൻ കാറിൽ പണവുമായി വന്നു. വിവാഹമോചിതയും കുടുംബാംഗങ്ങളും കോടതിയിൽ എത്തിയിരുന്നു. 1,20,000 രൂപ നോട്ടുകളായി നൽകിയ യുവാവ് ബാക്കി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായി ഇരുപതോളം ചാക്കുകളിൽ കോടതിക്കുള്ളിൽ എത്തിച്ചു. 

കോടതിയിൽ ഉണ്ടായിരുന്നവർ ആദ്യം അന്തംവിട്ടുവെങ്കിലും വിവരം അന്വേഷിച്ച കുടുംബകോടതി ജഡ്ജി ഇടപെട്ട് നാണയങ്ങൾ നോട്ടുകളാക്കി കോടതിയെ ഏൽപിക്കണമെന്ന് യുവാവിനു താക്കീതു നൽകി. കേസ് അടുത്തദിവസം പരിഗണിക്കുമ്പോൾ ജീവനാംശം പൂർണമായും നോട്ടുകൾ ആക്കി സമർപ്പിക്കണമെന്ന് ഉത്തരവിട്ടതോടെ നാണയങ്ങളുമായി യുവാവ് മടങ്ങി. കഴിഞ്ഞവർഷമാണു വിവാഹമോചന കേസ് കോടതിയിലെത്തിയത്.

English Summary:
Coimbatore Divorce Case: Coimbatore alimony payment in coins sparks court intervention. An ex-husband’s attempt to pay alimony with coins instead of banknotes was rejected by the court, who instructed him to exchange the currency

efkts0ahp4u74669oljrmj3oo mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-judiciary-familycourt mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-lifestyle-divorce mo-news-national-states-tamilnadu


Source link

Related Articles

Back to top button