KERALAM

ഷെഫീക്ക് വധശ്രമക്കേസ്; പിതാവിന് ഏഴ് വർഷം തടവ്, രണ്ടാനമ്മയ്‌ക്ക് പത്ത് വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി

തൊടുപുഴ: നാലര വയസുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ചകേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഷെരീഫിന് ഏഴുവർഷം കഠിന തടവും രണ്ടാം പ്രതി അനീഷയ്‌ക്ക് പത്ത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഷെരീഫ് 50,000 രൂപ പിഴയും അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടെ അധിക ശിക്ഷ അനുഭവിക്കണം. ജുവനൈൽ ജസ്റ്റിസ് ആക്‌ട്, ഐപിസി 326 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്.

പ്രതികൾ നേരത്തേ മൂന്ന് മാസത്തോളം തടവിലായിരുന്നു. ശിക്ഷയിൽ ഇത് ഇളവ് ചെയ്യും. വിധി തൃപ്‌തികരമാണെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചത്. ജീവപര്യന്തമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പ്രതികളുടെ സാഹചര്യം കണക്കിലെടുത്ത് ശിക്ഷ കുറച്ചതെന്നാണ് കരുതുന്നത്. പ്രതികൾക്ക് അഞ്ച് മക്കളുണ്ട്. സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബമാണ്. ഷെഫീഖിന് നീതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2013 ജൂലായിലാണ് നാലര വയസുകാരൻ ഷെഫീക്ക് പ്രതികളായ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിന് ഇരയായത്. ഷെഫീക്ക് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്. ഏറെനാളത്തെ ചികിത്സക്ക് ശേഷമാണ് ഷെഫീഖ് അപകടനില തരണം ചെയ്തത്. തലച്ചോറിനേറ്റ ഗുരുതര പരിക്ക് കുട്ടിയുടെ ബുദ്ധിവികാസത്തേയും സംസാരശേഷിയേയും ബാധിച്ചു. നടക്കാനും കഴിയില്ല.


Source link

Related Articles

Back to top button