INDIA

ജയ്പുരിൽ ട്രക്കുകൾ കൂട്ടിയിടിച്ചു, പെട്രോൾ പമ്പിൽ തീപിടിത്തം: 5 മരണം, 30 ട്രക്കുകൾ കത്തിനശിച്ചു

ട്രക്കുകൾ കൂട്ടിയിടിച്ചു, പെട്രോൾ പമ്പിൽ തീപിടിത്തം; ഒരു മരണം, നിരവധി പേർക്ക് പരുക്ക് | മനോരമ ഓൺലൈൻ ന്യൂസ്- jaipur india news malayalam | Jaipur truck accident | Jaipur Truck Collision Sparks Massive Petrol Pump Fire, One Dead | Malayala Manorama Online News

ജയ്പുരിൽ ട്രക്കുകൾ കൂട്ടിയിടിച്ചു, പെട്രോൾ പമ്പിൽ തീപിടിത്തം: 5 മരണം, 30 ട്രക്കുകൾ കത്തിനശിച്ചു

ഓൺലൈൻ ഡെസ്ക്

Published: December 20 , 2024 10:34 AM IST

1 minute Read

ജയ്പൂരിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയിരിക്കുന്നു (ചിത്രം:പിടിഐ)

ജയ്പുർ∙ ജയ്പുരിൽ പെട്രോൾ പമ്പിനു സമീപം ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 5 മരണം. പുലർച്ചെ അഞ്ചരയോടെ ഒരു ട്രക്ക് മറ്റു ട്രക്കുകളുമായി കൂട്ടിയിടിച്ചതിനു പിന്നാലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സിഎൻജി ടാങ്കറിന് തീപിടിച്ചതാണ് അപകട കാരണം. മറ്റു വാഹനങ്ങളിൽ ഇടിച്ച ട്രക്ക് രാസവസ്തു നിറച്ചതായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

24 പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ 30 ട്രക്കുകളാണ് കത്തിനശിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ദുരിതബാധിതരെ കാണാൻ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

English Summary:
Jaipur truck accident: Jaipur truck accident leaves 5 dead and several injured after a fiery collision near a petrol pump.

mo-news-common-accident-accidentdeath 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-accident mo-news-world-countries-india-indianews mo-crime-roadaccident 19m9lha85kms00eccmkd1bk7c6 mo-news-common-fire


Source link

Related Articles

Back to top button