INDIA

‘ആധുനിക ഇന്ത്യയെ പടുത്തുയർത്തിയ ആശയം; ആ മഹാന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്നത് സഹിക്കാനാവില്ല’

‘അംബേദ്കറുടെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്നത് സഹിക്കാനാവില്ല’: കമൽ ഹാസൻ – . Kamal Haasan Condemns Attacks on B.R. Ambedkar’s Legacy – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

‘ആധുനിക ഇന്ത്യയെ പടുത്തുയർത്തിയ ആശയം; ആ മഹാന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്നത് സഹിക്കാനാവില്ല’

ഓൺലൈൻ ഡെസ്‍ക്

Published: December 20 , 2024 12:31 PM IST

1 minute Read

കമൽഹാസൻ

ചെന്നൈ∙ സ്വതന്ത്രവും എല്ലാവരും തുല്യരായി ജനിക്കുകയും ചെയ്യുന്ന ഇന്ത്യയെന്ന ബി.ആർ.അംബേദ്കറുടെ സ്വപ്നത്തെ അഭിമാനത്തോടെ വിശ്വസിക്കുകയും പോരാടുകയും ചെയ്ത ഒരു ഇന്ത്യക്കാരനും മഹാനായ ആ വ്യക്തിയുടെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്നത് സഹിക്കാനാവില്ലെന്ന് കമൽ ഹാസൻ. അംബേദ്കറിനെതിരായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധം ഉയരുന്നുതിനിടെയാണ് കമൽ ഹാസന്റെ പ്രതികരണം. 

ആധുനിക ഇന്ത്യ പടുത്തുയർത്തിയത് അംബേദ്കറുടെ ആശയത്തിലാണ്. വിദേശികളിൽ നിന്ന് ഗാന്ധിജി ഇന്ത്യയെ സ്വതന്ത്രമാക്കി, അംബേദ്കർ ഇന്ത്യയെ അതിന്റെതന്നെ പഴയ സാമൂഹിക അനീതികളുടെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിച്ചു. ആധുനിക, ആഗോളശക്തിയെന്ന നിലയിൽ ഭരണഘടനയുടെ 75–ാം വാർഷികം പാർലമെന്റിൽ അർഥവത്തായ ചർച്ചകളും വിശകലനങ്ങളുമായി ഓർമിക്കേണ്ടതാണ്. അത് അദ്ദേഹത്തിന്റെ അനുയായികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതിനു പകരം പുരോഗതിക്ക് പ്രചോദനമാകണം. അവരിൽ ഒരാളായതിൽ എനിക്ക് അഭിമാനമുണ്ട്.’’ കമൽ ഹാസൻ പറഞ്ഞു.

English Summary:
Kamal Hassan on Ambedkar Row: Indians will never tolerate Ambedkar’s legacy to be tarnished

5gju4haske6ucro30amp0oeo9q 5us8tqa2nb7vtrak5adp6dt14p-list mo-news-national-personalities-b-r-ambedkar 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-entertainment-movie-kamalhaasan mo-politics-leaders-amitshah


Source link

Related Articles

Back to top button