WORLD

‘ആരുടെ ആജ്ഞകളും സ്വീകരിക്കാറില്ല’, മസ്‌കുമായുള്ള സൗഹൃദത്തെ ന്യായീകരിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി


റോം: ടെക്ക് ഭീമന്‍ ഇലോണ്‍ മസ്‌കുമായുള്ള സൗഹൃദം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. വ്യാഴാഴ്ച (ഡിസംബര്‍ 19) പാര്‍ലമെന്റിലാണ് മെലോണി ഇതുസംബന്ധിച്ച് പ്രതികരിച്ചത്. മസ്‌കുമായുള്ള അടുപ്പം പ്രതിപക്ഷ നേതാക്കള്‍ മെലോണിയ്‌ക്കെതിരെയുള്ള രാഷാട്രീയ ആയുധമാക്കി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പാര്‍ലമെന്റില്‍ തന്നെ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും മെലോണി പറയുന്നു.ഈയാഴ്ച ബ്രസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റിന് മുന്നോടിയായി നടന്ന ചര്‍ച്ചയിലായിരുന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ‘ഇലോണ്‍ മസ്‌കിന്റെ സുഹൃത്തായി ഇരിക്കുന്നതിനൊപ്പംതന്നെ, സ്വകാര്യ വ്യക്തികള്‍ക്ക് ബഹിരാകാശത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ആദ്യ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയാവാനും എനിക്കാവും,’ മെലോണി സഭയില്‍ പറഞ്ഞു.


Source link

Related Articles

Back to top button